കോഴിക്കോട്: ഹോട്ടലിൽ അതിക്രമിച്ച് കയറി കല്ലുപയോഗിച്ച് അക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ണികൃഷ്ണനെ(39) യാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. തൃശ്ശൂർ സ്വദേശിനിയായ യുവതി ബില്ലിംഗ് സ്റ്റാഫ് ആയി ജോലി ചെയ്തു വരുന്ന കുന്ദമംഗലം പാലക്കൽ റസ്റ്റോറൻറിൽ ഉണ്ണിക്കൃഷ്ണൻ അതിക്രമിച്ചു കയറുകയായിരുന്നു.
തുടർന്ന് ഇയാൾ തൻറെ ബാഗിൽ സൂക്ഷിച്ചിരുന്ന കല്ലെടുത്ത് റസ്റ്റോറൻറിൻറെ മുൻവശത്തെ ചില്ല് കുത്തിപ്പൊട്ടിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും, പൊട്ടിയ ഗ്ലാസ് യുവതിയുടെ കഴുത്തിന് നേരെ വീശി കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കുന്ദമംഗലം പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും ഉണ്ണിക്കൃഷ്ണനെ കുന്ദമംഗലത്ത് വെച്ച് സി.ഐ അഭിലാഷിൻറെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഇയാളെ റിമാൻഡ് ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































