കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി.ക്ക് സമീപത്തുനിന്ന് എംഡിഎംഎയുമായി കാപ്പ കേസ് പ്രതിയും നിരവധി കേസുകളിൽ പ്രതിയായ യുവതിയും പൊലീസിന്റെ പിടിയിലായി. പേരാമ്പ്ര നൊച്ചാട് പള്ളിച്ചാലിൽ വി.എം. അഫ്നാജ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങലിൽ റിൻഷ ഫാത്തിമ (23) എന്നിവരാണ് അറസ്റ്റിലായത്.
എൻ.ഐ.ടി. പരിസരത്ത് രാത്രി നടന്ന പൊലീസ് പട്രോളിംഗിനിടെയാണ് ഇവർ സഞ്ചരിച്ച കാർ പൊലീസ് ശ്രദ്ധയിൽപ്പെട്ടത്. പൊലീസിനെ കണ്ട ഉടൻ കാർ നിർത്താതെ മറ്റൊരു വഴിയിലേക്ക് വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം കാറിനെ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് എൻ.ഐ.ടി. ഹോസ്റ്റലിന് സമീപമുള്ള ഒരു അപ്പാർട്ട്മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ കാർ കണ്ടെത്തിയത്. തുടർന്ന് കാറിൽ നടത്തിയ പരിശോധനയിൽ 11.90 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പിടിയിലായ ഇരുവരുടെയും പേരിൽ മുൻപും സമാനമായ കേസുകൾ നിലവിലുണ്ട്. കാപ്പ ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണ് അഫ്നാജ് എന്ന് പൊലീസ് വ്യക്തമാക്കി. റിൻഷ ഫാത്തിമയുടെ പേരിൽ മൂന്ന് കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































