തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ആശങ്ക പരത്തുന്നു. ഒക്ടോബർ മാസത്തിലെ ആദ്യ പത്ത് ദിവസത്തിനിടെ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ആകെ 32 പേർക്ക് രോഗബാധയുണ്ടായിരുന്ന സ്ഥാനത്താണിത്. ഈ വർഷം ഇതുവരെ 507 പേർക്ക് രോഗം സ്ഥിരീകരിക്കുകയും എട്ട് പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 113 പേർ നിരീക്ഷണത്തിലാണ്.
കോഴിക്കോട് ജില്ലയിൽ പ്രാദേശിക ഉത്സവത്തിൽ പങ്കെടുത്ത ആളുകളിലാണ് പ്രധാനമായും രോഗവ്യാപനം കണ്ടെത്തിയത്. ഒക്ടോബർ ആദ്യ ഒമ്പത് ദിവസങ്ങളിൽ മാത്രം കോഴിക്കോട് ജില്ലയിൽ 10 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയും ഫീക്കൽ-ഓറൽ പാത വഴി അതിവേഗം പടരുന്ന ഈ ബാക്ടീരിയൽ അണുബാധ ദഹനവ്യവസ്ഥയെയാണ് ഗുരുതരമായി ബാധിക്കുന്നത്. ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം കുടിക്കുക, രോഗബാധിതർ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുക, പൊതുവായ അശുചിത്വം, ഈച്ചകൾ എന്നിവയാണ് പ്രധാന രോഗകാരണങ്ങൾ. ബാക്ടീരിയ ശരീരത്തിലെത്തി 1 മുതൽ 3 ദിവസത്തിനകം നീണ്ടുനിൽക്കുന്ന വയറിളക്കം, രക്തം കലർന്ന മലം, കഠിനമായ വയറുവേദന, പനി, അടിക്കടി മലശങ്ക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. കുട്ടികളിലും പ്രായമായവരിലും രോഗം കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യപരിശോധന തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. നിർജ്ജലീകരണം തടയാൻ ഒ.ആർ.എസ്, തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം എന്നിവ ധാരാളമായി നൽകണം. രോഗതീവ്രതയ്ക്കനുസരിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടതാണ്. രക്തം കലർന്ന മലം, കഠിനമായ വയറുവേദന, നിർത്താതെയുള്ള ഛർദ്ദി എന്നിവയുള്ളവർ എത്രയും വേഗം ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































