എടച്ചേരി: രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരത്തെ പോലീസും ഭരണകൂടവും നേരിടുന്നത് അടിയന്തരാവസ്ഥയെ ഓർമ്മപ്പെടുത്തുന്ന പൗരാവകാശ ലംഘനമാണെന്ന് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ അഭിപ്രായപ്പെട്ടു. ദേശീയനേതാക്കളെയും മുൻ മുഖ്യമന്ത്രിമാരെയും അടക്കം പോലീസ് കൈകാര്യം ചെയ്യുന്ന രീതി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.ജെ.ഡി. എടച്ചേരി മേഖലാ കുടുംബസംഗമം ചുണ്ടയിൽ ജനത മുക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലാ പ്രസിഡന്റ് ടി.കെ. ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്‌കരൻ, ജില്ലാ സെക്രട്ടറി ഇ.കെ. സജിത്ത്‌കുമാർ, നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, ആർ.വൈ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രജീഷ്, ഇ.കെ. കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് 'പുതിയ ലോകവും പുതുമയും കരുതലും' എന്ന വിഷയത്തിൽ പ്രഭാഷകൻ രംഗീഷ് കടവത്ത് ക്ലാസെടുത്തു. സമാപന സമ്മേളനവും മുതിർന്ന സോഷ്യലിസ്റ്റ് പ്രവർത്തകരെ ആദരിക്കലും ഇ.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അമൽ കോമത്ത്, വള്ളിൽ പ്രജീഷ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































