കൊയിലാണ്ടി: പൂക്കാട് കലാലയം നവരാത്രി സംഗീതോത്സവം മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ പ്രശസ്ത ഗായിക സിബല്ലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
കലാലയം പ്രസിഡന്റ് കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി.കെ. സുനിൽകുമാർ നവരാത്രി സന്ദേശം നൽകി. ചടങ്ങിൽ സിബല്ലാ സദാനന്ദനെ ശിവദാസ് ചേമഞ്ചേരി പൊന്നാട അണിയിച്ച് ആദരിച്ചു. സത്യൻ മേപ്പയ്യൂരും സുനിൽ തിരുവങ്ങൂരും ചേർന്ന് കലാകാർക്ക് സ്നേഹോപഹാരങ്ങൾ സമർപ്പിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ യു.കെ. രാഘവനും ജനറൽ സെക്രട്ടറി ശിവദാസ് കാരോളിയും ചടങ്ങിൽ സംസാരിച്ചു. സംഗീതോത്സവത്തിന്റെ ആദ്യദിനത്തിൽ സിബല്ലാ സദാനന്ദനും സുനിൽകുമാറും ചേർന്ന് ഗാനമേള അവതരിപ്പിച്ചു. സംഗീതോത്സവത്തിന്റെ രണ്ടാം ദിനത്തിൽ കുമാരി ദിയാ സുരേഷിന്റെ വയലിൻ കച്ചേരി അരങ്ങേറും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































