പാലക്കാട്: ട്രെയിനുകളില്‍ യാത്രക്കാരുടെ ലഗേജുകളും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ചുപോരുകയായിരുന്ന സിനിമാ സംവിധായകന്‍ റെയില്‍വേ പൊലീസിന്റെ പിടിയിൽ. 'കള്ളന്മാരുടെ വീട്' എന്ന സിനിമയുടെ സംവിധായകനായ പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈന്‍ (46) ആണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ട്രെയിനുകളില്‍ വെച്ച് യാത്രികരുടെ ശ്രദ്ധതിരിച്ച് ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.
മണ്ണാര്‍ക്കാട് പൊറ്റശ്ശേരി സ്വദേശിയായ യുവതിയുടെ 80,000 രൂപയോളം വിലവരുന്ന പുതിയ മൊബൈല്‍ ഫോണ്‍ ട്രെയിനില്‍ വെച്ച് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
താൻ സംവിധാനം ചെയ്ത ചിത്രത്തില്‍ നിന്നും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ലഭിക്കാതെ വന്നതോടെയാണ് കനത്ത സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ താൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇയാള്‍ പൊലീസിനോട് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പൊലീസ് പിടിയിലാകാതിരിക്കാൻ താടി വടിച്ച് രൂപമാറ്റം വരുത്തിയാണ് ഇയാൾ നടന്നിരുന്നത്. മോഷണമുതല്‍ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് സ്വന്തമായി ഒരു കഫെറ്റീരിയ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതി.
നിലവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് ഭാഗത്ത് നടന്ന വിവിധ കവര്‍ച്ചകളിലെയും തൊണ്ടിമുതലുകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. അഞ്ചോളം ലാപ്‌ടോപ്പുകളും വിലകൂടിയ മൊബൈല്‍ ഫോണുകളും പ്രതിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































