കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. കർണാടക സ്വദേശി ഇജാസ്, പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ ഞെട്ടിച്ച ദുരന്തമുണ്ടായത്. അപകടത്തിന് ശേഷം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച കാർ ഉടമ സുഹൈൽ സജീവിനെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































