തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആഴ്ചയിലെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കുന്നത് സംബന്ധിച്ച് കൂടിയാലോചനയ്ക്കായി സംസ്ഥാന സർക്കാർ സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം 17-നാണ് ഓൺലൈനായി യോഗം ചേരുന്നത്. ഇത് സംബന്ധിച്ച് സർവീസ് സംഘടനകൾക്ക് സർക്കാർ ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്. മുൻ എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്താണ് ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കി ചുരുക്കുന്ന കാര്യം ആദ്യം പരിഗണനയ്ക്ക് വന്നത്. അന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംഘടനകളുടെ യോഗം വിളിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അന്തിമ തീരുമാനമെടുക്കാൻ സാധിച്ചിരുന്നില്ല.
പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കുന്നതിനോട് എല്ലാ സർവീസ് സംഘടനകൾക്കും അനുകൂല നിലപാടാണുള്ളത്. എന്നാൽ, ഓഫീസ് സമയം ദീർഘിപ്പിക്കുന്ന കാര്യത്തിലും മറ്റ് പൊതു അവധികളിൽ കുറവ് വരുത്തുന്നതിലും പൂർണ്ണമായ വ്യക്തത കൈവന്നിട്ടില്ല. പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും മുൻപ് ശുപാർശ ചെയ്തിരുന്നു. ഇതിന് പകരം ദിവസേനയുള്ള ജോലി സമയം ഒരു മണിക്കൂർ വർധിപ്പിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ജോലി സമയം ഒരു മണിക്കൂർ കൂട്ടുന്നതിനെ സംഘടനകൾ എതിർക്കുന്നില്ലെങ്കിലും, നിലവിലുള്ള പൊതു അവധി ദിവസങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനോട് ശക്തമായ വിയോജിപ്പാണ് സർവീസ് സംഘടനകൾ രേഖപ്പെടുത്തിയിട്ടുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































