തിരുവനന്തപുരം : ഫോണിൽ കളിക്കുന്നതിനിടെ വാട്സ്ആപ്പ് ഡിലീറ്റായതിന്റെ പേരിൽ ആറു വയസ്സുകാരിയായ മകളെ അമ്മ ക്രൂരമായി മർദിച്ചതായി പരാതി. ദേഹമാസകലം പരുക്കേറ്റ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാറശ്ശാല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് കുട്ടിയെ മുത്തശ്ശി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മുഖത്ത് ഉൾപ്പെടെ ശരീരമാസകലം ഗുരുതരമായ പരുക്കുകളുണ്ട്. ആദ്യം വീണ് പരുക്കേറ്റതാണെന്നാണ് മുത്തശ്ശി ആശുപത്രി അധികാരികളോട് പറഞ്ഞിരുന്നത്. എന്നാൽ പരുക്കുകളുടെ സ്വഭാവത്തിൽ സംശയം തോന്നിയ ഡോക്ടർ കുട്ടിയോട് കാര്യം ചോദിച്ചപ്പോഴാണ് അമ്മ മർദ്ദിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്.
അമ്മയുടെ ഫോൺ എടുത്ത് കളിച്ചപ്പോൾ വാട്‌സ്ആപ്പ് അബദ്ധത്തിൽ ഡിലീറ്റായി പോയതാണ് അമ്മയെ പ്രകോപിപ്പിച്ചത്. ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പാറശ്ശാല പൊലീസ് ആശുപത്രിയിലെത്തി. കുട്ടിയുടെ അമ്മ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. പരുക്കേറ്റ കുട്ടി ആശുപത്രിയിൽ തുടർചികിത്സയിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































