കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് മൂന്നരക്കോടി രൂപ വിലമതിക്കുന്ന വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ കേസിൽ, തെളിവുകൾ നശിപ്പിക്കാൻ വിദേശ ഫോൺ നമ്പറുകൾ ഉപയോഗിച്ച പ്രതികളെ ശാസ്ത്രീയമായി കുരുക്കാൻ എക്‌സൈസ്. പ്രതികളുടെ ഫോണുകളിലെ കോൾ റെക്കോർഡിങ്, വാട്‌സാപ്പ്, ടെലിഗ്രാം, സാങ്കി തുടങ്ങിയ ആപ്പുകളിലെ ശബ്ദസന്ദേശങ്ങൾ തിരുവനന്തപുരം സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലാബിൽ ശബ്ദപരിശോധനയ്ക്ക് വിധേയമാക്കും.
കേസിലെ പ്രതികളായ ഷഫീഖ് (33), ഉമ്മർ ഫാറൂക്ക് (37), ബിലാൽ (28), ഹിരൺ (31), നൗഷാദ് (49) എന്നിവരുടെ ശബ്ദസാമ്പിളുകൾ വടകര ലഹരിമരുന്ന് വിരുദ്ധ സ്‌പെഷ്യൽ കോടതിയുടെ അനുമതിയോടെ ഫൊറൻസിക് ലാബിൽ റെക്കോർഡ് ചെയ്തു. യു.എ.ഇ., അർമേനിയ തുടങ്ങിയ രാജ്യങ്ങളിലെ ഫോൺ നമ്പറുകളും വി.പി.എൻ (VPN) സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പ്രതികൾ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയത്. വിദേശ നമ്പറുകളായതിനാൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിലെ പ്രയാസം മറികടക്കാനാണ് ശബ്ദസാമ്പിളുകൾ ശേഖരിച്ച് ഒത്തുനോക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 23-ന് പന്തീരാങ്കാവ് ടോൾപ്ലാസയ്ക്ക് സമീപം കാറിൽ രാജസ്ഥാനിൽ നിന്ന് കടത്തുകയായിരുന്ന 3.3 കിലോഗ്രാം മെത്താഫിറ്റമിൻ, 56 ഗ്രാം എം.ഡി.എം.എ, എക്സ്റ്റസി ഗുളികകൾ എന്നിവയുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായതോടെയാണ് കേസിന്റെ തുടക്കം. തുടർന്ന് നടന്ന വൻ തിരച്ചിലിൽ 17 സംസ്ഥാനങ്ങളിൽ നിന്നായാണ് ബാക്കി പ്രതികളെ എക്‌സൈസ് സംഘം പിടികൂടിയത്. കേസിൽ പിടിയിലാകാനുള്ള എട്ടാം പ്രതിയും നൈജീരിയൻ പൗരനുമായ ഇമ്മാനുവൽ അഫാമിനെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































