കോഴിക്കോട്: കോഴിക്കോട് പാളയം മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റാൻ കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. വിദഗ്‌ധപരിശോധനയിൽ കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന് (അൺഫിറ്റ്) കണ്ടെത്തുകയും നിയമാനുസൃതമായി ഘട്ടംഘട്ടമായി പൊളിച്ചുമാറ്റണമെന്ന് എൻ.ഐ.ടി. ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. മേയർ ഒ. സദാശിവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ ശുപാർശ അംഗീകരിച്ചത്. യു.ഡി.എഫ്. അംഗങ്ങൾ എതിർത്തതിനെ തുടർന്ന് വോട്ടിനിട്ടാണ് അജൻഡ പാസാക്കിയത്. എൽ.ഡി.എഫും ബി.ജെ.പി.യും അജൻഡയെ അനുകൂലിച്ചപ്പോൾ, എൻ.ഐ.ടി. റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചാണ് യു.ഡി.എഫ്. എതിർത്തു വോട്ട് ചെയ്തത്. കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തുന്നത് പ്രായോഗികമല്ലെന്നും കോംപ്ലക്‌സിലെ എല്ലാ കെട്ടിടങ്ങളുടെയും ഉപയോഗം ഒഴിവാക്കണമെന്നും എൻ.ഐ.ടി. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കി. യു.ഡി.എഫിലെ എസ്.കെ. അബൂബക്കർ കൊണ്ടുവന്ന അടിയന്തരപ്രമേയത്തെ എൽ.ഡി.എഫ്. പിന്തുണച്ചപ്പോൾ ബി.ജെ.പി. എതിർത്തു. ഡൽഹിയിൽ പ്രതിപക്ഷ എം.പി.മാർക്കെതിരെയുണ്ടായ നടപടിയിൽ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് കോൺഗ്രസ് കൗൺസിലർമാർ യോഗത്തിനെത്തിയത്. കൗൺസിൽ യോഗത്തിനുശേഷം യു.ഡി.എഫ്. അംഗങ്ങൾ കോർപ്പറേഷനിൽ പ്രകടനവും നടത്തി.
സാമൂഹികസുരക്ഷാപെൻഷൻ വീടുകളിൽ നേരിട്ട് വിതരണംചെയ്യുന്നതുമായി ബന്ധപ്പെട്ട് ടി.എസ്. ഷിംജിത്ത് അവതരിപ്പിച്ച പ്രമേയം ഭരണ-പ്രതിപക്ഷ തർക്കങ്ങൾക്കൊടുവിൽ പിൻവലിച്ചു. വെള്ളപ്പൊക്ക നഷ്ടപരിഹാരം വൈകുന്നതിനെപ്പറ്റി പി. ബിജുലാലും വെള്ളിമാടുകുന്നിൽ പുതിയ ബസ് സ്റ്റാൻഡ് വേണമെന്നാവശ്യപ്പെട്ട് സ്വപ്നാ മനോജും പ്രമേയങ്ങൾ അവതരിപ്പിച്ചു.
തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ 32 പേർക്കായി ആകെ 27,82,500 രൂപ നഷ്ടപരിഹാരം നൽകാൻ യോഗം തീരുമാനിച്ചു. ലീഗൽ സർവീസ് അതോറിറ്റിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. 2014 മുതൽ 2021 വരെയുള്ള കേസുകളിലെ ഇരകൾക്കാണ് തുക അനുവദിച്ചത്. കൂടാതെ, കോർപ്പറേഷൻ്റെ തെരുവുനായ സംരക്ഷണ പദ്ധതിക്കായുള്ള താത്പര്യപത്രത്തിന്റെ കരടിനും യോഗം അംഗീകാരം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































