കൊച്ചി: മുനമ്പം ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി. ട്രൈബ്യൂണൽ അനുവദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നിർദേശിച്ച കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ വഖഫ് ബോർഡ് നൽകിയ നാല് അപ്പീലുകളും ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളീകൃഷ്ണ എസ്. എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വിധിയുടെ പകർപ്പ് ലഭിക്കുന്ന തീയതി മുതൽ ഒരു മാസത്തിനകം ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ് ഉത്തരവ്.
2019 മേയ് 20-ന് വഖഫ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് ബോർഡിനോട് എഴുത്തുപൂർവം മറുപടി തേടിയത്. ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നതിന് മുൻപ് വഖഫ് നിയമത്തിലെ സെക്ഷൻ 4, 5, 6 പ്രകാരമുള്ള സർവേയും പട്ടിക തയ്യാറാക്കലും ഉൾപ്പെടെയുള്ള നിർബന്ധിത നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നോ എന്നും വ്യക്തമാക്കാനാണ് ഹർജിക്കാർ ചോദ്യങ്ങൾ ഉന്നയിച്ചത്. സിവിൽ പ്രൊസീജ്യർ കോഡിലെ ഈ രീതി വഖഫ് ട്രൈബ്യൂണലിലെ അപേക്ഷകളിൽ ബാധകമല്ലെന്ന വഖഫ് ബോർഡിന്റെ വാദം ഹൈക്കോടതി തള്ളി.
വഖഫ് നിയമത്തിലെ സെക്ഷൻ 83(5) പ്രകാരം ട്രൈബ്യൂണലിന് സിവിൽ കോടതിയുടെ அதிகாரങ്ങളുണ്ടെന്നും തർക്കവിഷയങ്ങൾ വേഗത്തിൽ വ്യക്തമാക്കാൻ ഇത്തരം മറുപടികൾ തേടുന്നത് നിയമപരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാർ ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് വ്യക്തമാക്കിയ കോടതി ട്രൈബ്യൂണൽ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. അതേസമയം, 2019-ലെ വഖഫ് ബോർഡ് ഉത്തരവ് അന്തിമമായി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട കേസിലെ തർക്കം വഖഫ് ട്രൈബ്യൂണലിൽ തുടരുമെന്നും കോടതി വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































