കൊച്ചി: മോഷണശ്രമത്തിനിടെ വീട്ടിലേക്ക് കയറി വന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി കേസിൽ ഉൾപ്പെട്ട കോതമംഗലം ഇരമല്ലൂർ ചിറപ്പടി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ എബിൻ ടോമി (28) യെ ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഇക്കഴിഞ്ഞ ജൂലൈയിൽ പെരുമ്പാവൂർ കാരാട്ട് പള്ളിക്കര ഭാഗത്തെ ആളില്ലാത്ത വീട്ടിലാണ് പ്രതി മോഷണശ്രമം നടത്തിയത്. ഇതിനിടെ വീട്ടിലേക്ക് കയറി വന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം നടത്തുകയായിരുന്നു. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തതിനെ തുടർന്നാണ് നടപടി. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് കാപ്പ ചുമത്തി ജയിലിലടയ്ക്കാൻ ഉത്തരവിട്ടത്.
കോതമംഗലം, പെരുമ്പാവൂർ, വാഴക്കുളം, കോടനാട്, ആലപ്പുഴ നോർത്ത്, തിരുവനന്തപുരം പൂവാർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് എബിൻ ടോമി. കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ പി ജെ കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ കോതമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എച്ച് ഹാഷിം, അസി. സബ്ബ് ഇൻസ്പെക്ടർ ഷിജു കെ വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ എൻ പ്രവീൺ, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് മാത്യു, എം എം അജ്മൽ എന്നിവരാണ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































