കോഴിക്കോട്: വാഹനത്തിരക്കുമൂലം കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്ന മാവൂർ റോഡിൽ പുതുപ്രതീക്ഷയായി ആകാശപാതയും എസ്കലേറ്ററും വരുന്നു. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് മർകസ് കോംപ്ലക്സ് ഭാഗത്തേക്കാണ് എസ്കലേറ്ററോട് കൂടിയ ആകാശപാത നിർമിക്കുന്നത്. തിരക്കേറിയ റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാൻ ഇത് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും.
നേരത്തെ സ്റ്റേഡിയം ജങ്ഷൻ ഭാഗത്ത് എസ്കലേറ്റർ സംവിധാനത്തോടെ ആകാശനടപ്പാത വിജയകരമായി നിർമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാർഷിക പദ്ധതി ഭേദഗതിയിലൂടെ മാവൂർ റോഡിലും എസ്കലേറ്റർ സ്ഥാപിക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനമെടുത്തത്. സി.എസ്.ആർ. (CSR) ഫണ്ടിൽ നിന്ന് ആറ് കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി. ദിവസേന പതിനായിരക്കണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന മാവൂർ റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനം വഴി സാധിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































