മുക്കം: മികച്ച ചികിത്സാസൗകര്യങ്ങൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി മണാശ്ശേരി കെ.എം.സി.ടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുക്കിയ അത്യാധുനിക സംവിധാനങ്ങളുടെയും വിവിധ പുതിയ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചു. നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിയിലെ രണ്ടാമത്തെ കാത്ത് ലാബ് സി.കെ. കാസിം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ ഉദ്ഘാടനം എം.എ. റസാഖ് എം.എൽ.എ.യും എ.ഐ. ഇന്റഗ്രേറ്റഡ് എം.ആർ.ഐ. സ്കാനിങ് രണ്ടാം സെന്റർ യൂണിറ്റിന്റെ ഉദ്ഘാടനം മുക്കം നഗരസഭാ ചെയർപേഴ്സൺ കെ.പി. ചാന്ദ്നിയും നിർവഹിച്ചു.
നവീകരിച്ച ഗ്യാസ്ട്രോളജി ആൻഡ് ഗ്യാസ്ട്രോ സർജറി വിഭാഗം കെ.എം.സി.ടി. എക്സിക്യൂട്ടീവ് ട്രസ്റ്റി ആൻഡ് ഡയറക്ടർ ഡോ. ആയിഷ നസ്രിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹാർട്ട് ട്രാൻസ്പ്ലാന്റ് ലൈസൻസ് പ്രകാശനം കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്തുവും, ലിവർ ട്രാൻസ്പ്ലാന്റ് ലൈസൻസ് പ്രകാശനം ചെയർമാൻ ഡോ. കെ.എം. നവാസും നിർവഹിച്ചു.
ചടങ്ങിൽ സി.ഇ.ഒ. ഡോ. പി.എം. റമീസ്, പ്രിൻസിപ്പൽ ഡോ. വിജീഷ് വേണുഗോപാൽ, ഡോ. ഖാദർ മുനീർ, ഡോ. പ്രശാന്ത്, ഡോ. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































