കണ്ണൂർ: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും പയ്യന്നൂർ കോളേജ് മലയാള വിഭാഗം അധ്യാപികയുമായ പ്രൊഫ. പി. പ്രജിതയ്ക്കെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് പരാതി. പയ്യന്നൂർ കോളേജ് വനിതാ ഹോസ്റ്റൽ നടത്തിപ്പിൽ ഗ്യാസ് സിലിണ്ടർ, ചിക്കൻ, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങൾ വാങ്ങിയതിൽ വൻ തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ഉയർന്നത്. ഹോസ്റ്റൽ സ്ഥാപിതമായ 2015 മുതൽ ഇവർ വാർഡനായി തുടരുകയായിരുന്നു. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ മേഖലാ പ്രസിഡന്റ് കൂടിയാണ് പ്രൊഫ. പ്രജിത.
സംഭവത്തിൽ കോളേജ് മാനേജ്മെന്റ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു.
അതിനിടെ, അധ്യാപികയ്ക്കെതിരെ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് എസ്എഫ്ഐ വിജിലൻസിന് പരാതി നൽകി. വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന പിഴ തുക രജിസ്റ്ററിൽ രേഖപ്പെടുത്താതെ തട്ടിയെടുത്തെന്നും, ഇന്റേണൽ മാർക്കിന്റെ പേരിൽ കുട്ടികളെ ഭീഷണിപ്പെടുത്തി മുൻകാല പരാതികൾ ഒതുക്കിത്തീർത്തതായും എസ്എഫ്ഐ ആരോപിക്കുന്നു. പ്രതിഷേധ സൂചകമായി പയ്യന്നൂർ കോളേജിൽ പഠിപ്പുമുടക്കിയ എസ്എഫ്ഐ, അധ്യാപികയെ കോളേജിൽ നിന്നും സിൻഡിക്കേറ്റിൽ നിന്നും മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ടു.
ആഴ്ചയിലൊരിക്കൽ നൽകുന്ന ചിക്കന്റെ അളവിലും വിലയിലും വൻ തുക എഴുതിയെടുത്തതായി കണക്കുകൾ വ്യക്തമാക്കുന്നു. റീട്ടെയിൽ വിലയേക്കാൾ ഉയർന്ന തുകയും ആവശ്യമില്ലാത്ത അളവും കാണിച്ചാണ് പണം തട്ടിയതെന്നാണ് പരാതി. മൂന്ന് ഗ്യാസ് സിലിണ്ടറുകൾ മാത്രം വാങ്ങിയ സ്ഥാനത്ത് 12 സിലിണ്ടറുകൾ ഉപയോഗിച്ചതായി കണക്കുണ്ടാക്കിയെന്നും ആരോപണമുണ്ട്. തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഹോസ്റ്റൽ മേട്രനെ പുറത്താക്കി സിൻഡിക്കേറ്റ് അംഗത്തെ സംരക്ഷിക്കാൻ കോൺഗ്രസ് സംഘടനകൾ ശ്രമിക്കുന്നതായും എസ്എഫ്ഐ കുറ്റപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































