തിരുവനന്തപുരം: തിരുവനന്തപുരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിലെ ഭൂമി അളന്നു തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പ് നടപടികൾ ആരംഭിച്ചു. വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് സർവേ നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നത്. എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി അനുവദിച്ച ഭൂമിയിൽ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മിച്ചെന്ന പരാതിയിലാണ് നിലവിലെ അന്വേഷണവും നടപടിയും. ഭൂമി അളക്കുന്ന സമയത്ത് പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം തഹസിൽദാർ, സിപിഎം സംസ്ഥാന സെക്രട്ടറിക്കും കേരള സർവകലാശാല രജിസ്ട്രാർക്കും നേരത്തെ നോട്ടീസ് നൽകിയിരുന്നു.
1977-ൽ എ.കെ. ആന്റണി സർക്കാരിന്റെ കാലത്താണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി അനുവദിച്ചത്. എന്നാൽ അനുവദിച്ച ഉദ്ദേശ്യത്തിനല്ലാതെ ഭൂമി ഉപയോഗിച്ചെന്നും നിശ്ചിത അളവിൽ കൂടുതൽ സ്ഥലം കയ്യേറി പാർട്ടി ഓഫീസ് നിർമ്മിച്ചെന്നും ആരോപിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു. തുടർന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമായ ആർ.എസ്. ശശികുമാർ നൽകിയ ഹർജി പരിഗണിച്ചാണ് ഭൂമി അളക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. സർവകലാശാല സിൻഡിക്കേറ്റും വിഷയത്തിൽ ഭൂമി അളന്നു തിട്ടപ്പെടുത്താൻ തീരുമാനമെടുത്തിരുന്നു.
1992-ൽ ചെറിയാൻ ഫിലിപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ വൈസ് ചാൻസലർ ജെ.വി. വിളനിലം ഭൂമി അളക്കാൻ നീക്കം നടത്തിയിരുന്നെങ്കിലും, പിന്നീട് ഉയർന്ന കടുത്ത സമരങ്ങളെ തുടർന്ന് നടപടികൾ ഉപേക്ഷിക്കുകയായിരുന്നു. 1987-ൽ നായനാർ സർക്കാരിന്റെ കാലത്തും നിയമസഭയിൽ കെ. കരുണാകരനും ഉമ്മൻ ചാണ്ടിയും ഈ വിഷയത്തിൽ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. സർവകലാശാല ഭൂമിയിലെ തർക്കങ്ങൾ ഭാവിയിൽ നിയമക്കുരുക്കാകുമെന്ന് കണ്ടാണ് സിപിഎം അടുത്തിടെ പാർട്ടി ഓഫീസിനായി സമീപത്ത് തന്നെ പുതിയ കെട്ടിടം നിർമ്മിച്ചതെന്ന വാദങ്ങളും ശക്തമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































