റവന്യു റിക്കവറി കുടിശിക പിരിവിന് പ്രത്യേക യജ്ഞം: വയനാട്, വിലങ്ങാട് മേഖലകളെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍

റവന്യു റിക്കവറി കുടിശിക പിരിവിന് പ്രത്യേക യജ്ഞം: വയനാട്, വിലങ്ങാട് മേഖലകളെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍
റവന്യു റിക്കവറി കുടിശിക പിരിവിന് പ്രത്യേക യജ്ഞം: വയനാട്, വിലങ്ങാട് മേഖലകളെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍
Share  
എഴുത്ത്

News desk

2026 Oct 06, 08:19 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: പ്രകൃതിദുരന്തം കനത്ത നാശം വിതച്ച വയനാട്, വിലങ്ങാട് മേഖലകളെ മാത്രം ഒഴിവാക്കിക്കൊണ്ട് സംസ്ഥാനത്ത് റവന്യു റിക്കവറി കുടിശിക പിരിവ് ഊർജിതമാക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക യജ്ഞം പ്രഖ്യാപിച്ചു. ഈ മാസം ആരംഭിക്കുന്ന പ്രത്യേക കുടിശിക പിരിവ് യജ്ഞം 2027 മാർച്ച് 31 വരെ തുടരും. തീവ്ര ദുരന്തബാധിത പ്രദേശങ്ങളായ വയനാട് ജില്ലയിലെ ചൂണ്ടൽമല, മുണ്ടക്കൈ പ്രദേശങ്ങളെയും കോഴിക്കോട് ജില്ലയിലെ വിലങ്ങാടിനെയും മാത്രമാണ് ഈ നടപടികളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുള്ളത്.


​സംസ്ഥാന സർക്കാരിന്റെ വരുമാന കുടിശികകൾക്ക് പുറമെ കെഎസ്എഫ്ഇ, കെഎസ്ഇബി, സഹകരണ ബാങ്കുകൾ തുടങ്ങിയ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ വഴിയുള്ള വായ്പാ കുടിശികകളും വേഗത്തിൽ ഈടാക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. റവന്യു റിക്കവറി നടപടികൾ ഊർജിതമാക്കാൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി രണ്ടാഴ്ചയിലൊരിക്കൽ ലാന്റ് റവന്യു റിക്കവറി നടപടികൾ അവലോകനം ചെയ്യാനും പ്രതിമാസ പുരോഗതി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കാനും കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാതല റവന്യു റിക്കവറി അവലോകന യോഗങ്ങളിൽ കളക്ടർമാർ നേരിട്ട് പങ്കെടുക്കണം.


​റവന്യു റിക്കവറി ആവശ്യങ്ങൾക്ക് വാഹനങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മറ്റ് വകുപ്പുകളിൽ നിന്നോ വാടകയ്‌ക്കോ വാഹനങ്ങൾ ഏറ്റെടുക്കാൻ കളക്ടർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. സർക്കാർ നൽകിയ സ്റ്റേ ഉത്തരവുകളിലെയും ഗഡു വ്യവസ്ഥകളിലെയും നിബന്ധനകൾ ലംഘിക്കപ്പെട്ട കേസുകളിൽ സ്റ്റേ നീക്കാനും അപ്പലേറ്റ് അഥോറിറ്റികളിലും കോടതികളിലുമുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കാനും അഡ്വക്കറ്റ് ജനറലുമായി ചേർന്ന് നടപടികൾ സ്വീകരിക്കും.


​നിശ്ചിത നോട്ടീസ് കാലാവധിക്കുള്ളിൽ തുക അടച്ചുതീർത്തില്ലെങ്കിൽ ഇടപാടുകാരുടെ ജംഗമ-സ്ഥാവര വസ്തുക്കൾ ജപ്തി ചെയ്യാനും തുടർന്ന് ലേലം ചെയ്യാനുമാണ് സർക്കാരിന്റെ കർശന നിർദേശം. എന്നാൽ റവന്യു റിക്കവറി നേരിടുന്ന വ്യക്തികൾ അപേക്ഷ നൽകുന്ന പക്ഷം കേരള റവന്യു റിക്കവറി റൂൾസ് അനുസരിച്ച് തുക നിശ്ചിത ഗഡുക്കളായി അടയ്ക്കാൻ അനുമതി നൽകാൻ കളക്ടർക്കോ തഹസിൽദാർക്കോ അധികാരമുണ്ടായിരിക്കും.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w