തിരുവനന്തപുരം: ചിറയിൻകീഴിൽ മഫ്തിയിലെത്തിയ പൊലീസുകാരുടെ മർദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി. ചല്ലിമുക്ക് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സജിയാണ് മരിച്ചത്. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. പ്രദേശത്ത് വ്യാജമദ്യ വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്ക് എത്തിയതായിരുന്നു ചിറയിൻകീഴ് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം.
സ്ഥലത്തുണ്ടായിരുന്ന വയോധികനെ പൊലീസ് മർദിക്കുന്നത് തടയാൻ ശ്രമിച്ച സജിയെ 'പൊലീസിനെ പിടിച്ചുമാറ്റാൻ നീ ആരാടാ' എന്ന് ആക്രോശിച്ച് ഉദ്യോഗസ്ഥർ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. താൻ ഹൃദ്രോഗിയാണെന്ന് അറിയിച്ചിട്ടും ഭിത്തിയിലേക്ക് വലിച്ചെറിയുകയും എട്ടോളം വരുന്ന പൊലീസുകാർ ശരീരമാസകലം മർദിക്കുകയും ചെയ്തു. സംഭവത്തിൽ കുടുംബം ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചപ്പോൾ മൊഴിമാറ്റി പറയാൻ പൊലീസ് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു. വിഷയത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































