സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
Share  
എഴുത്ത്

News desk

2026 Oct 05, 08:47 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ആറ് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും, ഏഴ്, എട്ട് തീയതികളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


​സംസ്ഥാനത്ത് ഇടിമിന്നലേറ്റുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം നിർദേശിച്ചു. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലുകളും വാതിലുകളും അടച്ചിടുകയും ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുകയും വേണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ലാൻഡ് ലൈൻ ഫോൺ ഉപയോഗം, കുളി, പൈപ്പ് വെള്ളം ശേഖരിക്കൽ എന്നിവ ഒഴിവാക്കാനും നിർദേശമുണ്ട്.


​തുറസായ സ്ഥലങ്ങളിലും ടെറസിലും കളിക്കുന്നതും മരച്ചുവട്ടിൽ നിൽക്കുന്നതും പൂർണമായി ഒഴിവാക്കണം. വാഹനത്തിനുള്ളിൽ തുടരുന്നത് സുരക്ഷിതമാണെങ്കിലും ഇരുചക്ര വാഹനയാത്രക്കാരും തുറസായ സ്ഥലത്തുള്ളവരും സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറേണ്ടതാണ്. വളർത്തുമൃഗങ്ങളെ മഴക്കാറുള്ളപ്പോൾ മാറ്റി കെട്ടാൻ പോകരുത്. സുരക്ഷിതസ്ഥാനമില്ലെങ്കിൽ പാദങ്ങൾ ചേർത്തുവെച്ച് തല മുട്ടുകൾക്കിടയിൽ ഒതുക്കി ഇരിക്കണം. മിന്നലേറ്റ വ്യക്തിക്ക് ആദ്യ 30 സെക്കൻഡിനുള്ളിൽ പ്രഥമശുശ്രൂഷ നൽകി ഉടൻ വൈദ്യസഹായം ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w