പാലക്കാട് വീടിനുള്ളിൽ ഇരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ഇടിമിന്നലേറ്റു; അപകടനില തരണം ചെയ്തു

പാലക്കാട് വീടിനുള്ളിൽ ഇരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ഇടിമിന്നലേറ്റു; അപകടനില തരണം ചെയ്തു
പാലക്കാട് വീടിനുള്ളിൽ ഇരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ഇടിമിന്നലേറ്റു; അപകടനില തരണം ചെയ്തു
Share  
എഴുത്ത്

News desk

2026 Oct 05, 08:46 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

​പാലക്കാട്: മണ്ണാർക്കാട് വീടിനുള്ളിൽ ഇരിക്കുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു. കോട്ടോപ്പാടം ഭീമനാട് സ്വദേശിയും അബുഹാജി സ്കൂളിലെ വിദ്യാർത്ഥിയുമായ നിവേദിനാണ് മിന്നലേറ്റത്. ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ വീടിന്റെ ചുവരിന് വിള്ളൽ സംഭവിച്ചിട്ടുണ്ട്. പൊള്ളലേറ്റ കുട്ടിയെ ഉടൻ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കുട്ടി നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.


​ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വലിയ ഭീഷണിയാണെന്ന് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ജനലുകളും വാതിലുകളും അടച്ച് സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഇടിമിന്നലുള്ളപ്പോൾ ഭിത്തിയിലോ തറയിലോ സ്പർശിക്കരുത്. ഗൃഹോപകരണങ്ങളുടെ വൈൻഡിങ് ബന്ധങ്ങൾ വിച്ഛേദിക്കാനും ടെലഫോൺ ഉപയോഗം, കുളി, പൈപ്പ് വെള്ളം ഉപയോഗിക്കൽ എന്നിവ ഒഴിവാക്കാനും നിർദേശമുണ്ട്.


​തുറസായ സ്ഥലങ്ങളിലും ടെറസിലും കളിക്കുന്നതും മരച്ചുവട്ടിൽ നിൽക്കുന്നതും ഒഴിവാക്കണം. വാഹനത്തിനുള്ളിൽ യാത്ര ചെയ്യുന്നവർ ഉള്ളിൽ തന്നെ തുടരുന്നത് സുരക്ഷിതമാണ്. എന്നാൽ ഇരുചക്ര വാഹനയാത്രക്കാരും തുറസായ സ്ഥലത്തുള്ളവരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടതാണ്. വളർത്തുമൃഗങ്ങളെ അഴിക്കാനോ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനോ മഴക്കാറുള്ളപ്പോൾ പോകരുത്. സുരക്ഷിതമായ കെട്ടിടമില്ലാത്തപക്ഷം പാദങ്ങൾ ചേർത്തുവെച്ച് തല മുട്ടുകൾക്കിടയിൽ ഒതുക്കി ഇരിക്കണം. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതപ്രവാഹം ഉണ്ടാകില്ലെന്നതിനാൽ ആദ്യ 30 സെക്കൻഡിനുള്ളിൽ പ്രഥമശുശ്രൂഷ നൽകി ഉടൻ വൈദ്യസഹായം ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w