ചക്കിട്ടപാറ: പഞ്ചായത്തിലെ പൂഴിത്തോട്, ചെമ്പനോട, ആലമ്പാറ തുടങ്ങിയ മലയോര മേഖലകളിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരമായി വനം വകുപ്പിന്റെ സോളാർ തൂക്കുവേലി നിർമാണം ആരംഭിച്ചു. പൂഴിത്തോട് രണ്ടാംചീളിയിൽ നിന്നാണ് പ്രാഥമിക പ്രവൃത്തികൾക്ക് തുടക്കമായത്. ഒരു വർഷം മുൻപ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമാണം ആരംഭിച്ചിരുന്നെങ്കിലും പണികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം വരുത്തുകയും ജീവനും സ്വത്തിനും ഭീഷണിയുയർത്തുകയും ചെയ്തതിനെ തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച രണ്ടാംചീളി മുതൽ അമ്പാട്ടുപടി വരെയുള്ള അഞ്ച് കിലോമീറ്ററോളം ദൂരത്തിൽ തടസ്സമായി നിന്ന മരങ്ങൾ മുറിച്ചുമാറ്റി ലൈൻ ക്ലിയർ ചെയ്തിരുന്നു. ഇതിനുപിന്നാലെ വേലി സ്ഥാപിക്കുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുനീക്കി തൂൺ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുന്നത്. മുൻപ് പെരുവണ്ണാമുഴി, വട്ടക്കയം മേഖലകളിൽ തൂക്കുവേലി സ്ഥാപിച്ചിരുന്നെങ്കിലും പെരുവണ്ണാമുഴി പാലം മുതൽ വട്ടക്കയം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തിൽ നിർമാണം ബാക്കിയുണ്ട്. ഈ പ്രദേശത്തും ഉടൻ തന്നെ പ്രവൃത്തി ആരംഭിക്കുമെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































