ബാലുശ്ശേരി: ഇന്ത്യയിലെ ജനങ്ങളെ ഒരു ചരടിൽ കോർത്തിണക്കി സംഘർഷരഹിതമായും സൗഹാർദനിർഭരമായും മുന്നോട്ടുകൊണ്ടുപോകാൻ ഗാന്ധിജി നടത്തിയ പ്രവർത്തനങ്ങൾ ഇന്നും ഏറെ പ്രസക്തമാണെന്ന് എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ ഗാന്ധിയനുമായ തായാട്ട് ബാലന് ബാപ്പുജി ട്രസ്റ്റിന്റെ മഹാത്മ പുരസ്കാരം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തായാട്ട് ബാലന്റെ പോരാട്ടചരിത്രം സമാധാനത്തിലധിഷ്ഠിതമായിരുന്നുവെന്നും നാടുകണ്ട പ്രമുഖ സമരങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും സമദാനി കൂട്ടിച്ചേർത്തു.
ഗാന്ധി ശില്പവും 10,001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. വെസ്റ്റ്ഹിൽ അത്താണിക്കലിലെ തായാട്ട് ഭവനിൽ നടന്ന ചടങ്ങിൽ ബാപ്പുജി ട്രസ്റ്റ് ചെയർമാൻ വി.പി. വിനോദ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ യു.കെ. കുമാരൻ, വാർഡ് കൗൺസിലർ ആഷിക, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ടി. ബാലകൃഷ്ണൻ, ടി.കെ.എ. അസീസ്, ടി.പി. ബാബുരാജ്, പി.കെ. മോഹനൻ, എൻ. പ്രഭാകരൻ, ശ്രീധരൻ പൊയിലിൽ, പ്രതാപൻ തായാട്ട്, ട്രസ്റ്റ് കൺവീനർ രാജൻ, രാജൻ കണ്ണഞ്ചേരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































