കൊച്ചി: എം ജി റോഡിൽ യുവാക്കളെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസിൽ അറസ്റ്റിലായ യുവാവിന് കണ്ണൂർ തളിപ്പറമ്പിൽ വീട്ടിൽ കയറി വീട്ടമ്മയുടെ സ്വർണ മാല കവർന്ന കേസിലും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. തമിഴ്നാട് ഗൂഡല്ലൂർ യെല്ലമലൈ സുഭാഷ് നഗർ സ്വദേശി മുഹമ്മദ് ഷിബിൽ (21) ആണ് സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച പുലർച്ചെ 3.30ന് സെൻട്രൽ സ്ക്വയർ മാളിന് സമീപത്തെ ചായക്കടയ്ക്കു മുന്നിലായിരുന്നു ആക്രമണം. കണ്ണൂർ കൂടാളി സ്വദേശി ഇന്ദ്രജിത്തിനും സുഹൃത്ത് കാർത്തിക്കിനുമാണ് പരുക്കേറ്റത്. പ്രകോപനമൊന്നുമില്ലാതെ മുഹമ്മദ് ഷിബിൽ കമ്പിവടി ഉപയോഗിച്ച് ഇരുവരെയും മർദിച്ചെന്നാണ് പരാതി. ഇന്ദ്രജിത്തിന്റെ ഇടതുകൈയിലും കഴുത്തിന്റെ ഇടതുഭാഗത്തും ചതവേറ്റു. കാർത്തിക്കിന്റെ ഇടതുകൈയ്ക്കും പരുക്കുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് തളിപ്പറമ്പിലെ മോഷണക്കേസുമായുള്ള ബന്ധം പൊലീസിന് വ്യക്തമായത്. ജൂലൈ 14ന് രാത്രി തളിപ്പറമ്പ് പൂമംഗലത്തെ കോളിയാടൻ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കല്യാണിയുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ പ്രതി ഇവരെ ആക്രമിച്ച ശേഷം ഒരു പവൻ തൂക്കമുള്ള സ്വർണമാല കവർന്നെന്നാണ് പൊലീസ് പറയുന്നത്. മോഷ്ടിച്ച മാല വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് പ്രതി കാർ വാങ്ങിയതെന്നും, ഈ കാറിലാണ് കൊച്ചിയിലെത്തിയതെന്നും പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത കാറും പ്രതിയെയും സെൻട്രൽ പൊലീസ് തളിപ്പറമ്പ് പൊലീസിന് കൈമാറി. സെൻട്രൽ എസിപി സിബി ടോം, ഇൻസ്പെക്ടർ അനീഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































