തിരുവനന്തപുരം: അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾക്കിടെ സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. ഇന്നലെ മാത്രം 7740 പേരാണ് പനി ബാധിച്ച് ചികിത്സ നേടിയത്. മലപ്പുറം ജില്ലയിലാണ് പനികണക്ക് കൂടുതൽ. ഇൻഫ്ലുവൻസ വ്യാപനവും തുടരുകയാണ്. അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്ക് സർക്കാർ ആശുപത്രിയിൽ കുറവെന്നതും സ്ഥിതി വഷളാക്കുന്നു.
1345 പേർക്കാണ് ഇന്നലെ തിരുവനന്തപുരത്ത് പനി ബാധിച്ചത്. ഇന്നലെ മാത്രം 34 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയത്തെ തുടർന്ന് 107 പേർ നിരീക്ഷണത്തിലാണ്.10 പേർക്ക് എലിപ്പനിയും 5 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. രണ്ട് ഷിഗല്ല കേസുകളും 24 മഞ്ഞപ്പിത്ത കേസുകളുമുണ്ട്. ഈ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണത്തിനിടയാക്കിയ ഇൻഫ്ലുവൻസ 39 പേർക്കാണ് നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇൻഫ്ലുവൻസ വൈറസ് മൂലം ശ്വാസകോശത്തെയും തൊണ്ടയും ബാധിക്കുന്ന പകർച്ചവ്യാധിയാണിത്.
മലപ്പുറം ജില്ലയിലാണ് പനിബാധിതർ കൂടുതലുള്ളത്.തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വിവിധതരം പനി ബാധിച്ച് ഒരു ദിവസം ചികിത്സ തേടുന്നത് അഞ്ഞൂറിലധികം ആളുകൾ. മഴയും കാലാവസ്ഥ മാറ്റവുമാണ് പകർച്ചവ്യാധി വ്യാപനത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സ തേടാതെ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം പരിശോധനയും ചികിത്സയും തേടണമെന്നാണ് വിദഗ്ധരുടെ നിർദേശം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































