തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം: മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം: മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം: മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Oct 04, 09:12 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മെൻസ് ഹോസ്റ്റൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളേജ് വിദ്യാർത്ഥികളായ ആദർശ്, അരുൺ എന്നിവരാണ് പിടിയിലായത്. വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മ്യൂസിയം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ലോ കോളേജ് വിദ്യാർത്ഥിയായ വേണു, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫൈദർ എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു. സംഭവത്തിൽ എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.


​കഴിഞ്ഞ ബുധനാഴ്ച രാത്രി യൂത്ത് കോൺഗ്രസ് നടത്തിയ റസിസ്റ്റൻസ് മാർച്ചിനിടെയായിരുന്നു തിരുവനന്തപുരം നഗരത്തെ തെരുവ് യുദ്ധത്തിന് സമാനമാക്കിയ അക്രമസംഭവങ്ങൾ അരങ്ങേറിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഹോസ്റ്റലിനുള്ളിൽ നിന്ന് സമരക്കാർക്ക് നേരെ കല്ലും കുപ്പികളും എറിഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുമ്പോൾ, സമരക്കാരാണ് പ്രകോപനം സൃഷ്ടിച്ചതെന്നും ഹോസ്റ്റലിലേക്ക് തീപ്പന്തം എറിഞ്ഞെന്നുമാണ് വിദ്യാർത്ഥികളുടെ ആക്ഷേപം.


​സംഘർഷം രൂക്ഷമായതോടെ ക്യാമ്പസിനുള്ളിൽ കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവിടെ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിക്കുകയും ഇരുവിഭാഗവും തമ്മിൽ കല്ലേറും ഏറ്റുമുട്ടലുമുണ്ടാവുകയും ചെയ്തു. അരമണിക്കൂറോളമാണ് പ്രദേശത്ത് ഭീതിജനകമായ അന്തരീക്ഷം നിലനിന്നത്. തിരുവനന്തപുരത്തെ അക്രമ സംഭവങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. കണ്ണൂരിലും കാസർകോടും വച്ച് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് കയ്യാങ്കളിയിൽ കലാശിച്ചിരുന്നു. എന്നാൽ ജനീഷിനെതിരായ ആക്രമണം സിപിഐഎമ്മിന്റെ ബോധപൂർവമായ അറിവോടെയാണെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w