മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പരിശോധനയറിഞ്ഞ് പണം ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്ത തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ ശ്രീജിയെയാണ് മലപ്പുറം വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. താമസസ്ഥലത്തുവെച്ച് പരാതിക്കാരിയിൽനിന്ന് കൈക്കൂലിയായി കൈപ്പറ്റിയ 10,000 രൂപയാണ് ഇയാൾ ശുചിമുറിയിലെ ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്തു കളഞ്ഞത്. തുടർന്ന് വിജിലൻസ് ഡ്രെയിനേജ് പൈപ്പ് തകർത്താണ് പണം വീണ്ടെടുത്തത്.
പ്രവാസി വനിതയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിനും ജ്യൂസ് ഷോപ്പിനും നഗരസഭാ ലൈസൻസ് അനുവദിക്കുന്നതിനായി ശ്രീജി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മുൻപ് നൽകിയ അപേക്ഷ നിരസിച്ച് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടതോടെ പരാതിക്കാരി വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരമറിയിച്ചു. വിജിലൻസിന്റെ നിർദേശപ്രകാരം ശ്രീജിയുടെ വാടകവീട്ടിലെത്തി പരാതിക്കാരി പണം കൈമാറി മടങ്ങിയ ഉടൻ വിജിലൻസ് സംഘം മുറിയിലേക്ക് എത്തുകയായിരുന്നു. അപകടം മണത്ത ഇയാൾ പണം ക്ലോസറ്റിലിട്ട് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































