തൃശൂർ: തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെയുണ്ടായ അപകടത്തെച്ചൊല്ലി തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും. സംഘാടനത്തിലെ വീഴ്ചകളുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളെത്തുടർന്നാണ് കൗൺസിലർമാർ പരസ്പരം ഏറ്റുമുട്ടിയത്. മേള സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കോർപ്പറേഷൻ ഭരണസമിതിയുമായി യാതൊരുവിധ കൂടിയാലോചനകളും നടത്തിയിട്ടില്ലെന്ന് മേയർ ഡോ. നിജി ജസ്റ്റിനും ഡെപ്യൂട്ടി മേയർ എ. പ്രസാദും ആരോപിച്ചു.
മേളയുടെ ഉദ്ഘാടന വിവരം തലേന്ന് രാത്രി മാത്രമാണ് തങ്ങളെ അറിയിച്ചതെന്നും, ഉദ്ഘാടകനെ ലഭിക്കാതെ വന്നപ്പോഴാണ് തന്നിലേക്ക് എത്തിയതെന്നും മേയർ വ്യക്തമാക്കി. സുരക്ഷാവീഴ്ചയുണ്ടായപ്പോൾ അതിന്റെ ഉത്തരവാദിത്തം കോർപ്പറേഷന്റെ തലയിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഭരണസമിതി വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ നടന്ന മത്സരങ്ങൾക്കിടെ കനത്ത കാറ്റിലും മഴയിലും മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുവീണ് പത്തോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. അപകടം നടന്ന് മൂന്നാം ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































