പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ് വിചാരണ നടപടികൾക്കായി തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. ബലാത്സംഗക്കേസുകളിലെ വിചാരണാധികാരം ജില്ലാ സെഷൻസ് കോടതികൾക്കാണെന്നിരിക്കെ, തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലെ പ്രാഥമിക നടപടിക്രമങ്ങളും കുറ്റപത്രം അംഗീകരിക്കലും പൂർത്തിയായ ശേഷമാണ് കേസ് മാറ്റിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 30-ന് രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ല കോടതിയിൽ ഹാജരായിരുന്നു. വിചാരണ എവിടെ വേണമെന്നത് സംബന്ധിച്ച് ഇനി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തീരുമാനമെടുക്കും.
2026 മേയിലാണ് വിദേശത്ത് താമസിക്കുന്ന 31-കാരിയായ മലയാളി യുവതിയുടെ പരാതിയിൽ പ്രത്യേക അന്വേഷണസംഘം കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ജനുവരി 10-ന് ഷൊർണൂരിലെ കെ.പി.എം. ഹോട്ടലിൽവെച്ച് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തിരുന്നു. ബലാത്സംഗം, ശാരീരിക-മാനസിക പീഡനം, ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമാണുണ്ടായിരുന്നതെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































