മലപ്പുറത്ത് കിണർ നിർമാണത്തിനിടെ മുകൾ ഭാഗത്തെ ആൾമറ തകർന്നുവീണു; രണ്ട് നിർമാണ തൊഴിലാളികൾക്ക് പരിക്ക്

മലപ്പുറത്ത് കിണർ നിർമാണത്തിനിടെ മുകൾ ഭാഗത്തെ ആൾമറ തകർന്നുവീണു; രണ്ട് നിർമാണ തൊഴിലാളികൾക്ക് പരിക്ക്
മലപ്പുറത്ത് കിണർ നിർമാണത്തിനിടെ മുകൾ ഭാഗത്തെ ആൾമറ തകർന്നുവീണു; രണ്ട് നിർമാണ തൊഴിലാളികൾക്ക് പരിക്ക്
Share  
എഴുത്ത്

News desk

2026 Oct 03, 12:21 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS


മലപ്പുറം: കിണർ നിർമ്മാണത്തിനിടെ മുകൾഭാഗത്തെ ആൾമറ തകർന്നുവീണ് കിണറ്റിനുള്ളിൽ കുടുങ്ങിയ രണ്ട് നിർമാണ തൊഴിലാളികളെ മലപ്പുറം ഫയർ ആൻഡ് റെസ്‌ക്യൂ സംഘം സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശികളായ കുമരേശൻ (33), സതീശ് (30) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇരുവരെയും പിന്നീട് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. കുറുവ പൊരുന്നുംപറമ്പിൽ അഷ്‌റഫിന്റെ വീട്ടുവളപ്പിൽ കിണർ നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടം. കിണറിന്റെ മുകൾഭാഗത്തുണ്ടായിരുന്ന ഒറ്റവരി മതിൽക്കെട്ട് അപ്രതീക്ഷിതമായി തകർന്നുവീഴുകയായിരുന്നു.


കിണർ കുഴിച്ചെടുത്ത മണ്ണ് മതിലിനോട് ചേർന്ന് കൂട്ടിയിട്ടിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മണ്ണിന്റെ അധികഭാരം താങ്ങാനാകാതെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. മതിൽ തകർന്നതോടെ കല്ലുകളും മണ്ണും കിണറ്റിനുള്ളിലേക്ക് പതിച്ചു. താഴെ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് ഇവ വീണത്. ഇടിഞ്ഞ കല്ലുകൾക്കിടയിൽപ്പെട്ട സതീശിന്റെ വലതുകാലിന്റെ പാദത്തിന് പൊട്ടലേറ്റു. സാരമായ പരുക്കേറ്റ ഇയാൾക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരുക്കുണ്ട്. കുമരേശനും തോളെല്ലിന് ഉൾപ്പെടെ പരുക്കേറ്റതായി അധികൃതർ അറിയിച്ചു.


അപകടം നടന്നതറിഞ്ഞ് മലപ്പുറം ഫയർ ആൻഡ് റെസ്‌ക്യൂ സംഘം ഉടൻ സ്ഥലത്തെത്തി. കിണറിന്റെ മുകൾഭാഗത്ത് അപകടകരമായ നിലയിൽ അവശേഷിച്ചിരുന്ന മതിൽക്കെട്ടിന്റെ ഭാഗങ്ങൾ ആദ്യം നീക്കം ചെയ്തു. കൂടുതൽ കല്ലുകളും മണ്ണും താഴേക്ക് പതിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. തുടർന്ന് കിണറ്റിനുള്ളിലേക്ക് ഇറങ്ങാൻ സുരക്ഷിതമായ സാഹചര്യം ഒരുക്കി. സേഫ്റ്റി ബോഡി ഹാർണസും കയറുകളും ഉപയോഗിച്ച് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കിണറ്റിലിറങ്ങി. സേഫ്റ്റി നെറ്റിന്റെ സഹായത്തോടെ തൊഴിലാളികളെ മുകളിലേക്ക് എത്തിച്ചു. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w