ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുശേഷം വഴി തുറന്നു; കൊയിലാണ്ടി സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉടൻ പ്രവർത്തനസജ്ജമാകും

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുശേഷം വഴി തുറന്നു; കൊയിലാണ്ടി സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉടൻ പ്രവർത്തനസജ്ജമാകും
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുശേഷം വഴി തുറന്നു; കൊയിലാണ്ടി സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉടൻ പ്രവർത്തനസജ്ജമാകും
Share  
എഴുത്ത്

News desk

2026 Oct 03, 08:17 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊയിലാണ്ടി: കെട്ടിട നിർമാണം പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും പ്രവേശനവഴിയില്ലാത്തതിനാൽ അടഞ്ഞുകിടന്ന കൊയിലാണ്ടി സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിലേക്ക് ഒടുവിൽ വഴി തുറന്നു. ദേശീയപാതയിൽനിന്ന് ട്രഷറിയിലേക്കുള്ള വഴിയിൽ തടസ്സമായി നിന്ന ബാരിക്കേഡുകൾ മുറിച്ചുമാറ്റിയാണ് പ്രവേശനസൗകര്യം ഒരുക്കിയത്. ദേശീയപാതയോടുചേർന്നുള്ള നടപ്പാതയിലെ ബാരിക്കേഡുകൾ കാരണം, പ്രവർത്തനം നിലവിലെ വാടകക്കെട്ടിടത്തിൽനിന്ന് പുതിയ ഇടത്തേക്ക് മാറ്റാൻ സാധിക്കാതെ പ്രതിസന്ധിയിലായിരുന്നു.


​ഏഴരലക്ഷം രൂപ കെട്ടിവെച്ചാൽ മാത്രമേ ബാരിക്കേഡുകൾ മാറ്റി വഴി അനുവദിക്കൂ എന്ന ഉറച്ച നിലപാടിലായിരുന്നു പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും (എൻ.എച്ച്.എ.ഐ). ഒന്നരവർഷത്തോളമായി ട്രഷറി ഉദ്യോഗസ്ഥർ നിരന്തരം എഴുത്തുകുത്തുകൾ നടത്തിയിട്ടും വിഷയം പരിഹരിക്കപ്പെട്ടിരുന്നില്ല. തുടർന്ന് പെൻഷൻകാരുടെ സംഘടനകളും ഉദ്യോഗസ്ഥരും കെ. പ്രവീൺകുമാർ എം.എൽ.എയെ സമീപിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.


​എം.എൽ.എയുടെ അടിയന്തര ഇടപെടലിനെത്തുടർന്ന് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. ഇതിന്റെ ഫലമായി, സർക്കാർ സ്ഥാപനമെന്ന പരിഗണന നൽകി ഏഴരലക്ഷം രൂപ കെട്ടിവെക്കാതെതന്നെ ട്രഷറിക്ക് പ്രവേശനമാർഗ്ഗം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. വഴി ലഭ്യമായതോടെ സബ് ട്രഷറിയുടെ മാറ്റം വേഗത്തിലാകും. നിലവിൽ വാടകക്കെട്ടിടത്തിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ട്രഷറിയിലേക്ക് കയറിയിറങ്ങാൻ ബുദ്ധിമുട്ടിയിരുന്ന പ്രായമായ പെൻഷൻകാർക്ക് ഈ നടപടി വലിയ ആശ്വാസമാകും.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w