അമൂല്യ ദർശനങ്ങളാൽഅലങ്കൃതമായ ഗാന്ധി സാഹിത്യലോകത്തിലൂടെ സഞ്ചരിക്കുമ്പോൾനമ്മുടെഹൃദയത്തെഹഠാദാകർഷിക്കുന്നനവരത്നദീപ്തിയോടെ തെളിഞ്ഞു നിൽക്കുന്ന കുറച്ചുആശയരത്‌നങ്ങൾഇവിടെ നിരത്തട്ടെ..മനുഷ്യജീവിതമഹാസാഗരംവ്യാവർത്തിക്കുന്നസമഗ്രതലങ്ങളിലുംവേരിറങ്ങിപടർന്നുപന്തലിച്ചുനിൽക്കുന്നഹരിത സൗന്ദര്യംനിറഞ്ഞ ആശയ രത്നങ്ങളാൽ ഒരു വാക്യഹാരം ചമച്ച് ജീവിതസാകല്യചിത്രത്തിന്ശ്രമിക്കട്ടെ..
ഒരുശിശുവിന്റെആത്മതലത്തിലുംമനോതലത്തിലുംഭൗതികതലത്തിലുമുള്ളഏറ്റവുംനല്ലതിനെവികസിപ്പിച്ചെടുക്കുകഎന്നവിദ്യാഭ്യാസത്തിന്റെമൗലികധർമ്മംനിർവഹിക്കപ്പെട്ടകുഞ്ഞ് അധ്വാനവും അധ്യയനവുംപ്രാർഥനയുമാണ് ആരോഗ്യ ജീവിതത്തിന്റെ മൂന്നു താക്കോൽ എന്നറിഞ്ഞ്, ത്യാഗമില്ലാത്ത പ്രാർഥന നിഷ്ഫലമെന്ന്മനസ്സി ലാക്കി,സ്വഭാവശുദ്ധിക്കുതകാത്ത വിദ്യാഭ്യാസം പാഴ് വേലയെന്ന്കണ്ട്, മനുഷ്യ നന്മയ്ക്കു പകരിക്കാത്ത ശാസ്ത്രം സ്വീകരിക്കാതെ, മനസ്സാക്ഷിയില്ലാത്ത ഒരു സുഖാസക്തിക്കും അടിമപ്പെ ടാതെ,സദാചാരമില്ലാത്ത യാതൊരു മനുഷ്യവ്യ വഹാരത്തി ലുമേർപ്പെടാ തെ, അധ്വാനംകൂടാതെ ഒന്നും സമ്പാദിക്കാതിരിക്കുന്ന ജീവിത പരിസര ങ്ങളിലെത്തി, എന്തിനെയൊക്കെയാണ് സ്നേഹിക്കേണ്ടതെന്നും ബഹുമാനിക്കേണ്ടതെന്നുംപുകഴ്ത്തേണ്ടതെന്നുംഅഭ്യസിക്കേണ്ടതെന്നും,നിയന്ത്രിക്കേണ്ടതെന്നും,ഒഴിവാക്കേണ്ടതെന്നും -പാലിക്കേണ്ടതെന്നും തിരിച്ചറിഞ്ഞ്,
ആരോഗ്യ ശാസ്ത്രത്തിേന്റേയുംശുചിത്വത്തിന്റേയും തത്വങ്ങൾ പാലിച്ച്ശരിയായപോഷണനിയമങ്ങൾഅനുസരിച്ച്അവനവൻ തന്നെ തന്റെ സ്വന്തം ഡോക്ടറായി കണ്ട്കൊണ്ട് ധനികരും, പട്ടിണിപ്പാവങ്ങളും തമ്മിലുള്ള വിടവുകൾ നികത്താതെ സമാധാനപരമായ ഭരണകൂടംഅസാധ്യമെന്ന്തിരിച്ചറിഞ്ഞ്,അഹിംസയെആത്യന്തികദർശനമാക്കിയഒരുരാജ്യത്തെഒരുഅണുശക്തിക്കുംഅടിമത്തത്തിലേക്ക്നയിക്കാൻകഴിയില്ലെന്ന് തിരിച്ചറിഞ്ഞ്, തന്റെ വ്യക്തിത്വം പൂർണമായി പ്രകടമാക്കാനുള്ളഅവസരമാണ് യഥാർഥ സ്വാതന്ത്ര്യം എന്ന് അറിഞ്ഞ്, പുരുഷനേക്കാൾ അളവറ്റ തോതിൽ ശക്തയായ സ്ത്രീയെ ആദരിച്ച്, ആത്യന്തിക സത്യം മാത്രം അതിജീവിക്കുകയും ബാക്കിയെല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകുമെന്നറിഞ്ഞ്, സർവ ചരാചരങ്ങളിലും മിടിക്കുന്ന ആത്മചൈതന്യംഒന്നു തന്നെയെന്ന പരമ ബോധ്യമേറ്റു വാങ്ങി, ആത്മാവിന്റെ സഹജസ്വഭാവമായ അഹിംസയെ
സാക്ഷാത്കരിക്കുമ്പോൾഈ ജന്മം സഫലമായെന്ന സത്യംബോധ്യമാവുന്നു"
മുകളിൽ കൊടുത്ത വരികളിൽ ഗാന്ധിജി പറയാത്ത ഒരു വാക്ക് പോലും കാണാൻ കഴിയില്ല. ഇതുവായിക്കുമ്പോൾ വല്ല അപരിചിതത്വവും തോന്നുന്നുവെങ്കിൽ മനസ്സിലാക്കുക നാം ഗാന്ധിജിയിൽ നിന്നും ഏറേഅകന്നു പോയിരിക്കുന്നു. അഥവാ നമ്മെ ആരോ അകറ്റിയിരിക്കുന്നു.
അകന്നു പോയ അത്രയും ദൂരം തിരിഞ്ഞു നടക്കലേ പ്രതിവിധിയുള്ളു. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് ബോധ്യമാവും അനന്തശക്തിയുംആനന്ദസ്വരൂപിയുമായആത്മതത്വത്തിലേക്ക്തന്നെയാണ് നാംനടന്നുനീങ്ങുന്നതെന്ന്. സാമാന്യമായജന്തുധർമങ്ങൾക്കപ്പുറം മനുഷ്യജീവിത പരമ ലക്ഷ്യം തന്നെ നേടുകയാണ് ഗാന്ധിമാർഗം ചെയ്യുന്നതെന്ന്. ആയതിനാലാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത്
" ആരും ഞാൻ ഗാന്ധി അനുയായിയാണെന്ന് പറയാതിരിക്കട്ടെ. എന്നെ ഞാൻ തന്നെ പിന്തുടരുന്നത്ധാരാളം. നിങ്ങൾ എന്റെ സഹ തീർഥാടകരാണ്,സഹാന്വേഷികൾ,ആയതിനാൽ ഈ ലോകത്ത് എന്തു മാറ്റമാണോ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് ആദ്യം നിങ്ങൾ അതായി മാറുവിൻ"എന്ന്.
അതിനാൽ പുതുതലമുറ പ്രൈമറി തലം തൊട്ട് ഗാന്ധി സാഹിത്യം ഹൃദയത്തോട് ചേർത്തു വക്കാൻ അവസരമൊരുക്കുക പാഠപുസ്തകവുംപരീക്ഷയുമൊരുക്കി, അല്ലാതെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗാന്ധിയൻ സ്റ്റഡീസ് പഠനങ്ങൾ നടത്തിയതു കൊണ്ട്പ്രയോജനം കുറവത്രെ. ഗാന്ധിജിയെ അറിയുവാനുള്ളആഗ്രഹത്തിന്റെ വിത്ത്കുഞ്ഞ് മനസ്സുകളിൽ പാകുന്നതാകട്ടെ മുതിർന്ന തലയറയിലെ ഓരോരുത്തരുടേയുംധാർമിക ഉത്തരവാദിത്വമെന്ന് നമുക്കീ സുദിനത്തിൽ പ്രതിജ്ഞ ചെയ്യാം.
അന്താരാഷ്ട്ര അഹിംസാദിനത്തിൽ ഭാരതത്തിന്റെ സാംസ്കാരിക തനിമകാത്തുസൂക്ഷിക്കുന്ന തരത്തിൽ സർവ തലാ ശ്ലേഷിതമായ മാനവികദർശനത്തിന്റെ അനന്ത പ്രകാശo "ബാൻകി മൂൺ" പറഞ്ഞതു പോലെ നമ്മിലോരോരുത്തരിലും ചൊരിഞ്ഞിടട്ടെഎന്നാശംസിച്ചു കൊണ്ട്.......
..... രമേശൻ, വടകര
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































