കോഴിക്കോട്: അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥികളായ മൂന്ന് പേരാണ് അധ്യാപികമാരുടെ ചിത്രങ്ങൾ വ്യാജമായി മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്.
കഴിഞ്ഞ ജൂൺ മാസത്തിലാണ് ചിത്രങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാം ഗ്രൂപ്പുകളിൽ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ട മറ്റ് വിദ്യാർത്ഥികളാണ് വിവരം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതരും അധ്യാപകരും പേരാമ്പ്ര പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സസ്പെൻഷനിലായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. കൂടാതെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































