തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലുണ്ടായ എസ്.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ ഒരാൾ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫൈദറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എസ്.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു ശേഷമുള്ള ആദ്യ അറസ്റ്റാണിത്.
ബുധനാഴ്ച രാത്രി യൂത്ത് കോൺഗ്രസ് നടത്തിയ റസിസ്റ്റൻസ് മാർച്ചിനിടെയായിരുന്നു തലസ്ഥാനത്തെ തെരുവ് യുദ്ധത്തിന് സമാനമായ സംഘർഷങ്ങൾ നടന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിൽ എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മാർച്ചിനിടെ ഹോസ്റ്റലിൽ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുമ്പോൾ, സമരക്കാർ തീപ്പന്തം അടക്കം ഹോസ്റ്റലിലേക്ക് എറിഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നാണ് ഹോസ്റ്റൽ വിദ്യാർത്ഥികളുടെ വാദം.
ക്യാമ്പസിൽ കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവിടെ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിച്ചു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ അരമണിക്കൂറോളം കല്ലേറും ഏറ്റുമുട്ടലുമുണ്ടായി. സംഭവത്തിൽ മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തലസ്ഥാനത്തുണ്ടായ സംഘർഷത്തിന് പിന്നാലെ സംസ്ഥാനവ്യാപകമായി വൻ പ്രതിഷേധമാണ് അരങ്ങേറിയത്. കണ്ണൂരിലും കാസർകോടും വിവിധയിടങ്ങളിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞത് കൈയ്യാങ്കളിയിൽ കലാശിച്ചു. മന്ത്രി ഒ.ജെ. ജനീഷിനെതിരായ ആക്രമണം സി.പി.ഐ.എം അറിവോടെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വിമർശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































