സാൻഡ് ബാങ്ക്സിൽ ഗുരുതര വീഴ്ച: പരിശോധിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

സാൻഡ് ബാങ്ക്സിൽ ഗുരുതര വീഴ്ച: പരിശോധിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്
സാൻഡ് ബാങ്ക്സിൽ ഗുരുതര വീഴ്ച: പരിശോധിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്
Share  
എഴുത്ത്

News desk

2026 Oct 02, 08:33 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര: വടകര സാൻഡ് ബാങ്ക്സിൽ പൊതുപണത്തിന്റെ ദുർവിനിയോഗം, അശാസ്ത്രീയമായ നിർമാണം, പരിപാലനത്തിലെ ഗുരുതരവീഴ്‌ച എന്നിവയുണ്ടായിട്ടുണ്ടെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. സാൻഡ് ബാങ്ക്സ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പല സ്ഥലങ്ങളിലും പൊതുപണത്തിന്റെ ഇത്തരം ദുരുപയോഗം നടക്കുന്നുണ്ടെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​കേന്ദ്രത്തിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിശോധിക്കാൻ ടൂറിസം വകുപ്പിനോട് ആവശ്യപ്പെടുമെന്നും എം.പി., എം.എൽ.എ. എന്നിവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സാൻഡ് ബാങ്ക്സിനെ ജനങ്ങൾ ആഗ്രഹിക്കുന്ന രൂപത്തിൽ നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി ഉദ്യോഗസ്ഥരോട് വിശദമായ പരിശോധന നടത്തി പുതുക്കിയ പ്ലാൻ തയ്യാറാക്കാൻ നിർദേശം നൽകും.

​ഉപ്പുകാറ്റടിക്കുന്നത് കൊണ്ടാണ് പാർക്കിലെ സാധനങ്ങൾ നശിക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ മന്ത്രി, നിർമാണം നടത്തുമ്പോൾ ഈ പ്രദേശം ഉപ്പുകാറ്റടിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർക്ക് അറിയാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഫ്ലോട്ടിങ് ജെട്ടിക്കായി ചെലവഴിച്ച മുഴുവൻ തുകയും അശാസ്ത്രീയ നിർമാണം മൂലം പാഴായിപ്പോയി. ശാസ്ത്രീയ പഠനങ്ങൾ നടത്താതെ പദ്ധതി ആരംഭിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണം. 2.26 കോടി രൂപ ചെലവഴിച്ചിട്ടും പൊതുജനങ്ങൾക്ക് പ്രയോജനം കിട്ടാത്തത് ഗുരുതരമായ വിഷയമാണ്.


​വെളിച്ചമില്ലായ്മ, പാമ്പ് ശല്യം, നശിച്ച ഓപ്പൺ ജിം, ശൗചാലയ സൗകര്യങ്ങളുടെ കുറവ് എന്നിവ അടിയന്തരമായി പരിഹരിക്കും. പാർക്കിൽ റാമ്പ് സൗകര്യമൊരുക്കി ഭിന്നശേഷി സൗഹൃദമാക്കും. പുലിമുട്ടിന്റെ കാര്യം ഫിഷറീസ് മന്ത്രിയുമായി സംസാരിച്ച് തീരുമാനമെടുക്കും. ഇതിനുപുറമെ വെള്ളിയാങ്കല്ല്, വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, തലശ്ശേരി, കൂത്തുപറമ്പ് തുടങ്ങിയ നിയോജകമണ്ഡലങ്ങളെ ഉൾപ്പെടുത്തി വലിയ സർക്കിറ്റ് ടൂറിസം പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.


​ഷാഫി പറമ്പിൽ എം.പി., എം.എൽ.എ.മാരായ കെ.കെ. രമ, കെ.എം. അഭിജിത്ത്, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്‌ണൻ, വാർഡ് കൗൺസിലർ ദിൽഷാന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w