തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസിന്റെയും യൂത്ത് കോൺഗ്രസിന്റെയും അതിക്രമങ്ങളിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച (ഒക്ടോബർ 1) സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാനും സെക്രട്ടേറിയറ്റിലേക്കും ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും മാർച്ച് നടത്താനും എസ്.എഫ്.ഐ ആഹ്വാനം ചെയ്തു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ നൈറ്റ് മാർച്ചിന് നേരെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് കല്ലേറുണ്ടായതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളേജിലേക്ക് തീപ്പന്തം എറിഞ്ഞു. നേതാക്കൾ പ്രസംഗിച്ചു മടങ്ങിയ ശേഷവും യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ സംഘർഷം രൂക്ഷമായി തുടർന്നു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ക്യാമ്പസിനകത്ത് പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടെ കോളേജ് ഹോസ്റ്റലിന് സമീപം എസ്.എഫ്.ഐ പ്രവർത്തകർ സംഘടിച്ചതോടെ അന്തരീക്ഷം കൂടുതൽ വഷളായി. തുടർന്ന് ഹോസ്റ്റൽ വളപ്പിൽ പ്രവേശിച്ചും പൊലീസ് ലാത്തി വീശി. സംഘർഷത്തിലും പൊലീസ് നടപടിയിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































