തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം തുടർന്നും ശക്തമാക്കാൻ തീരുമാനം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനുമായി സമരസമിതി പ്രതിനിധികൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണിത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുക തുടങ്ങി അഞ്ച് പ്രധാന ആവശ്യങ്ങളാണ് ഉദ്യോഗാർത്ഥികൾ മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആയി കുറയ്ക്കാൻ കഴിയില്ലെന്ന സർക്കാർ നിലപാടാണ് ചർച്ച വഴിമുട്ടാൻ കാരണമായത്.
അനുപാതം കുറയ്ക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചതെന്ന് സമരസമിതി നേതാവ് വളർമതി പറഞ്ഞു. എയ്ഡഡ് സ്കൂളുകളിൽ കോഴ വാങ്ങി നിയമിച്ച അധ്യാപകർക്ക് അപ്രൂവൽ നൽകുന്നത് സാമ്പത്തിക ബാധ്യതയല്ലേ എന്ന് അവർ ചോദിച്ചു. നിലവിലെ അനുപാതം മാറ്റാതെ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയതുകൊണ്ട് മാത്രം ഉദ്യോഗാർത്ഥികൾക്ക് യാതൊരു പ്രയോജനവും ലഭിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി.
2025 മേയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നതെന്നും പല ജില്ലകളിലും ഒന്നാം റാങ്കുകാർക്ക് പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ലെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. നിരാഹാരമനുഷ്ഠിച്ചും പുല്ലും മണ്ണും തിന്നും നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. വളർമതിയുടെ നിരാഹാര സമരം 13 ദിവസം പിന്നിട്ട പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. എന്നാൽ ചർച്ച പരാജയപ്പെട്ടതോടെ നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































