മുക്കം: ലഹരിക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ രണ്ടാംഘട്ടമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന 'തൂഫാൻ തദ്ദേശം' ജനകീയ കാമ്പയിന് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലും മുക്കം നഗരസഭയിലും തുടക്കമായി. കൊടിയത്തൂരിൽ പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച ജനജാഗ്രതാ സമിതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുജാ ടോം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി ഒ. അൻസു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. അഹമ്മദ് കുട്ടി, കസ്‌നാ ഹമീദ്, പ്രേമ കോട്ടമ്മൽ, സർക്കിൾ ഇൻസ്പെക്ടർ റഫീഖ്, എ.എസ്.ഐ. അബ്‌ദുൽ റഷീദ്, സി.പി.ഒ. സത്യരാജ്, പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപ്പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ കൊടിയത്തൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി പതാക ഉയർത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മുക്കം പോലീസ് എസ്.എച്ച്.ഒ. നിർമൽ ചടങ്ങിൽ പങ്കെടുത്തവർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ സി.എ. പ്രദീപ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, കെ.പി. ബിന്ദു, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹരിതകർമസേനാംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവരും സന്നിഹിതരായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ മജീദ്, നഗരസഭാ സെക്രട്ടറി കൃഷ്ണഗോപാൽ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































