ദേശീയപാത അടിപ്പാതയുടെ ഉയരക്കുറവ് വിനയാകുന്നു: തിക്കോടിയിൽ ആംബുലൻസിനുപോലും കടന്നുപോകാനാവാതെ ജനങ്ങൾ ദുരിതത്തിൽ

ദേശീയപാത അടിപ്പാതയുടെ ഉയരക്കുറവ് വിനയാകുന്നു: തിക്കോടിയിൽ ആംബുലൻസിനുപോലും കടന്നുപോകാനാവാതെ ജനങ്ങൾ ദുരിതത്തിൽ
ദേശീയപാത അടിപ്പാതയുടെ ഉയരക്കുറവ് വിനയാകുന്നു: തിക്കോടിയിൽ ആംബുലൻസിനുപോലും കടന്നുപോകാനാവാതെ ജനങ്ങൾ ദുരിതത്തിൽ
Share  
എഴുത്ത്

News desk

2026 Oct 01, 08:27 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിക്കോടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച അടിപ്പാത ഉയരക്കുറവ് മൂലം അടിയന്തര ഘട്ടങ്ങളിൽ പോലും ഉപയോഗിക്കാൻ കഴിയാതെ ജനങ്ങൾ കടുത്ത ദുരിതത്തിലാവുന്നു. തിക്കോടി ടൗണിന് തെക്കുഭാഗത്തുള്ള ബോക്സ് അടിപ്പാതയിലൂടെ ആംബുലൻസിനും ഫയർഫോഴ്സിനും കടന്നുപോകാൻ സാധിക്കാത്തത് പ്രപ്രദേശവാസികളുടെ സുരക്ഷയെ തന്നെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തിക്കോടി ടൗണിന് പടിഞ്ഞാറുഭാഗത്ത് രോഗബാധിതനായ 58-കാരനെ ആശുപത്രിയിലെത്തിക്കാൻ പയ്യോളിയിൽ നിന്ന് എത്തിയ ആംബുലൻസിന് പാലൂരിലെ ഈ അടിപ്പാത കടക്കാനാവാതെ ഏറെ സമയം നഷ്ടപ്പെട്ടു. ഡ്രൈവറും നാട്ടുകാരും പരമാവധി ശ്രമിച്ചെങ്കിലും വാഹനം കടന്നുപോകാത്തതിനെ തുടർന്ന് ഒടുവിൽ സ്വകാര്യ കാറിലാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്.


​മുൻപും സമാനമായ നിരവധി അനുഭവങ്ങൾ പ്രദേശത്തുണ്ടായിട്ടുണ്ട്. കോഴിക്കോട് ഭാഗത്തുനിന്ന് കൊണ്ടുവന്ന മൃതദേഹം വഹിച്ച വാഹനം ചിങ്ങപുരം റോഡിലേക്ക് പ്രവേശിക്കാൻ കഴിയാതെ രണ്ടു കിലോമീറ്ററോളം ചുറ്റിത്തിരിഞ്ഞ് പഞ്ചായത്ത് ബസാറിലൂടെയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ദേശീയപാതയ്ക്ക് പടിഞ്ഞാറുള്ള ജനസാന്ദ്രതയേറിയ കടലോര മേഖലയിലെ ജനങ്ങളാണ് ഇതിനാൽ ഏറെ വലയുന്നത്. നിലവിൽ അടിയന്തര സാഹചര്യങ്ങളിൽ ഈ ഭാഗത്തേക്ക് വാഹനങ്ങൾക്ക് എത്തണമെങ്കിൽ തെക്ക് തിക്കോടി പഞ്ചായത്ത് റെയിൽവേ അടിപ്പാതയെയോ, വടക്ക് കടലൂർ വഴി നന്തി മേൽപ്പാലത്തിന് ശേഷമുള്ള റോഡിനെയോ ആണ് ആശ്രയിക്കേണ്ടിവരുന്നത്.


​റെയിൽവേ സ്റ്റേഷൻ, എഫ്.സി.ഐ., വിവിധ സ്കൂളുകൾ, ജില്ലാ തെങ്ങിൽതൈ വളർത്തുകേന്ദ്രം എന്നിവയെല്ലാം ദേശീയപാതയ്ക്ക് പടിഞ്ഞാറുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇതുകൂടാതെ കോടിക്കൽ ഫിഷ് ലാൻഡിങ് സെന്റർ, ഫുട്ബോൾ സ്റ്റേഡിയം, വടകരയിൽ നിന്ന് മാറ്റിയ റെയിൽവേ ഗുഡ് ഷെഡ് തുടങ്ങിയ വൻകിട പദ്ധതികളുടെ പ്രവർത്തനങ്ങളും ഇവിടെ നടന്നുവരികയാണ്. തിക്കോടി ടൗണിൽ കൃത്യമായ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി വർഷങ്ങളോളം ശക്തമായ പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും ഇവിടുത്തെ യാത്രാപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ല.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w