തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ രൂക്ഷമായ സംഘർഷം. തുടർന്ന് ഹോസ്റ്റൽ വളപ്പിൽ പ്രവേശിച്ച പോലീസ് വിദ്യാർഥികൾക്ക് നേരെ ക്രൂരമായി ലാത്തിച്ചാർജ്ജ് നടത്തി. സംഭവത്തിൽ നിരവധി വിദ്യാർഥികൾക്ക് തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റു. തലസ്ഥാന നഗരിയെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ സംഭവത്തിന് പിന്നാലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വൻ റോഡ് ഉപരോധം ആരംഭിച്ചു.
യൂത്ത് കോൺഗ്രസ് നടത്തിയ 'റെസിസ്റ്റൻസ് മാർച്ചി'നിടെയാണ് സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഹോസ്റ്റലിൽ നിന്ന് പന്തവും കുപ്പികളും എറിഞ്ഞ് യൂത്ത് കോൺഗ്രസുകാർ പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് വിദ്യാർഥികളും, അതല്ല വിദ്യാർഥികളാണ് ആദ്യം കല്ലെറിഞ്ഞതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആരോപിക്കുന്നു. സംഘർഷത്തിനിടെ ക്യാമ്പസിനുള്ളിൽ കടന്ന പ്രതിഷേധക്കാർ കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിച്ചു. ഇതേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഏകപക്ഷീയമായി ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സജ്ജീവ് ആരോപിച്ചു.
സ്ഥലത്ത് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതിനിടെ, പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് വി. ശിവൻകുട്ടി, വി. ജോയ് എം.എൽ.എ., പി.കെ. ശ്രീമതി എന്നിവരുടെ നേതൃത്വത്തിൽ ഇടത് നേതാക്കളും പ്രവർത്തകരും റോഡ് ഉപരോധിക്കുകയാണ്. പരിക്കേറ്റ വിദ്യാർഥികളുമായി പോയ ആംബുലൻസ് യൂത്ത് കോൺഗ്രസുകാർ തടഞ്ഞിട്ടും പോലീസ് നോക്കു കുത്തിയായി നിന്നുവെന്നും നേതാക്കൾ ആരോപിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































