പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ടു കുട്ടികളെ വീടിനു മുന്നിലെ സിമന്റ് ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അഞ്ചു വയസ്സുകാരി ജെനിഫർ, മൂന്നു വയസ്സുകാരൻ റോബിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കുട്ടികളുടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പോലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. തുടർന്ന് നിവേദ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു കുട്ടികളും ഒരുമിച്ച് എങ്ങനെ ടാങ്കിൽ വീണു എന്നതിൽ സംഭവദിവസം തന്നെ ദുരൂഹതയുണ്ടായിരുന്നു. കുട്ടികളുടെ അച്ഛൻ ജോൺ കുമാർ ജോലി ആവശ്യങ്ങൾക്കായി പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































