തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശന്റെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിക്കാൻ പോലീസ് തീരുമാനം. മുഖ്യമന്ത്രി പങ്കെടൂക്കുന്ന ഔദ്യോഗിക പരിപാടികളിലും സഞ്ചരിക്കുന്ന വഴിയിലുടനീളവും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. യാത്രയിൽ എസ്‌കോർട്ട്, പൈലറ്റ് വാഹനങ്ങൾ മാത്രമാകും അകമ്പടിയായുണ്ടാവുക.
മുഖ്യമന്ത്രിക്കുനേരെ അനിയന്ത്രിതമായ ജനക്കൂട്ടം എത്തുന്നതും ശരീരത്തിൽ സ്പർശിക്കുന്ന വിധം അടുത്തിടപഴകുന്നതും തടയാൻ കർശന ജാഗ്രത പാലിക്കണമെന്ന് ഇന്റലിജൻസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. പൊതുപരിപാടികളിലും യാത്രാവേളകളിലും യൂണിഫോം പോലീസിന് പുറമേ മഫ്തിയിലുള്ള ഉദ്യോഗസ്ഥരെയും നിയോഗിക്കും.
അതേസമയം, അമിത് ഷാക്കെതിരായ പ്രതിഷേധത്തിൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്നാണ് യുവമോർച്ചയുടെ നിലപാട്. ഇന്നലെ അർദ്ധരാത്രി തിരുവനന്തപുരം ചാക്ക പാലത്തിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ പ്രതിഷേധിച്ച യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു ആചാരി ഉൾപ്പെടെ മൂന്ന് പ്രവർത്തകരെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































