തിരുവനന്തപുരം: ചെമ്പഴന്തിയിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടർന്ന് തട്ടുകട അടിച്ചുതകർത്തതായി പരാതി. ചെമ്പഴന്തി ആനന്ദേശ്വരത്താണ് സംഭവം. കടയുടമയായ സജിന് അക്രമത്തിൽ ക്രൂരമായി മർദനമേറ്റു. കടയിലുണ്ടായിരുന്ന ചപ്പാത്തിപ്പലക ഉപയോഗിച്ചാണ് ഇയാളെ ആക്രമിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കിരൺ, ദീപു എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. മദ്യലഹരിയിലെത്തിയ പ്രതികൾ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഐ.ടി. ജീവനക്കാരെ ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന കിരൺ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































