സ്വകാര്യവ്യക്തിയെ സംരക്ഷിക്കാൻ റോഡിന്റെ വീതി കുറയ്ക്കുന്നതായി ആരോപണം: തൊട്ടിൽപ്പാലം-കുണ്ടത്തോട് റോഡ് നവീകരണം പ്രതിസന്ധിയിൽ

സ്വകാര്യവ്യക്തിയെ സംരക്ഷിക്കാൻ റോഡിന്റെ വീതി കുറയ്ക്കുന്നതായി ആരോപണം: തൊട്ടിൽപ്പാലം-കുണ്ടത്തോട് റോഡ് നവീകരണം പ്രതിസന്ധിയിൽ
സ്വകാര്യവ്യക്തിയെ സംരക്ഷിക്കാൻ റോഡിന്റെ വീതി കുറയ്ക്കുന്നതായി ആരോപണം: തൊട്ടിൽപ്പാലം-കുണ്ടത്തോട് റോഡ് നവീകരണം പ്രതിസന്ധിയിൽ
Share  
എഴുത്ത്

News desk

2026 Sep 30, 08:43 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തൊട്ടിൽപ്പാലം: തൊട്ടിൽപ്പാലം-കുണ്ടത്തോട് റോഡ് നവീകരണ പ്രവൃത്തിയിൽ സ്വകാര്യവ്യക്തിയെ സംരക്ഷിക്കുന്നതിനായി റോഡിന്റെ വീതി കുറയ്ക്കുന്നതായി ആരോപണം. ടൗണിനോട് ചേർന്ന ഭാഗത്ത് റോഡ് നിർമാണത്തിന്റെ രീതിയിൽ മാറ്റം വരുത്തിയതായാണ് നാട്ടുകാരും യു.ഡി.എഫ്. നേതാക്കളും ആരോപിക്കുന്നത്. നിലവിൽ പത്ത് മീറ്റർ വീതിയിലാണ് റോഡ് നവീകരണപ്രവൃത്തികൾ പുരോഗമിക്കുന്നത്. എന്നാൽ ടൗണിനോട് അടുക്കുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലവും കടയുടെ മുൻഭാഗവും സംരക്ഷിക്കുന്ന തരത്തിൽ വീതി കുറയ്ക്കാൻ നീക്കം നടക്കുന്നു എന്നാണ് പരാതി.


​കഴിഞ്ഞദിവസം വിഷയത്തിൽ ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫും രംഗത്തെത്തിയത്. തൊട്ടിൽപ്പാലം പാലം മുതൽ കുണ്ടത്തോട് ഭാഗത്തേക്കുള്ള നൂറ് മീറ്ററോളം റോഡ് നേരത്തേ തന്നെ 14 മീറ്റർ വീതിയിൽ പൊതുമരാമത്ത് വകുപ്പ് വില നൽകി ഏറ്റെടുത്തതാണെന്ന് യു.ഡി.എഫ്. നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ ഇവിടെ സ്വകാര്യ വ്യക്തിക്ക് അനുകൂലമായി കാന നിർമാണം ഉൾപ്പെടെ നടത്തുന്നു എന്നാണ് ആരോപണം.


​മറ്റു ഭാഗങ്ങളിൽ കൈയ്യാലകൾ പൊളിച്ചും കടവരാന്തകൾ നീക്കം ചെയ്തും നവീകരണം മുന്നോട്ടുപോകുമ്പോൾ ടൗണിനോട് ചേർന്ന ഭാഗത്ത് മാത്രം വ്യത്യസ്ത രീതിയിലാണ് പ്രവൃത്തി നടക്കുന്നതെന്ന് നാട്ടുകാരും വ്യക്തമാക്കുന്നു. റോഡിന്റെ വീതി കുറയ്ക്കുന്ന നടപടിയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഏറ്റെടുത്ത സ്ഥലത്തിന്റെ അതിർത്തി കൃത്യമായി അളന്ന് തിട്ടപ്പെടുത്തി നിർമാണം തുടരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w