കൊയിലാണ്ടി: നഗരസഭയിലെ പതിനൊന്നാം വാർഡായ പന്തലായനി നോർത്ത് വഴി കടന്നുപോകുന്ന പന്തലായനി-വിയ്യൂർ-നെല്യാടി റോഡ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസുമായി കൂടിച്ചേരുന്ന ഭാഗത്ത് അണ്ടർപാസ് നിർമിക്കാൻ സാധ്യത തെളിയുന്നു. കുന്നോറമലയ്ക്കും പന്തലായനി കുമൻ തോടിനും ഇടയിലുള്ള ഭാഗത്ത് ബൈപ്പാസ് നിർമാണത്തിനായി ഇരുപുറവും മണ്ണിട്ട് ഉയർത്തുന്നുണ്ടെങ്കിലും അണ്ടർപാസ് നിർമിക്കാനുള്ള സ്ഥലം പ്രത്യേകമായി ഒഴിച്ചിട്ടാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഇവിടെ അണ്ടർപാസ് അനുവദിക്കുന്ന കാര്യത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് എതിർപ്പില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ലഭിക്കുന്നതോടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും.
ബൈപ്പാസ് നിർമാണം വന്നതോടെ പന്തലായനി-നെല്യാടി-വിയ്യൂർ റോഡ് പൂർണമായി അടഞ്ഞ നിലയിലാണ്. കൊയിലാണ്ടി ടൗൺ, റെയിൽവേ സ്റ്റേഷൻ എന്നിവയെ വിയ്യൂർ, കീഴരിയൂർ, മേപ്പയ്യൂർ, പെരുവട്ടൂർ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. റോഡ് അടച്ചതോടെ പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പന്തലായനി യു.പി. സ്കൂൾ, നഴ്സറി സ്‌കൂളുകൾ, ആരാധനാലയങ്ങൾ, റേഷൻകടകൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളും പ്രദേശവാസികളും കടുത്ത ദുരിതത്തിലാണ്. യാത്ര തടസ്സപ്പെട്ട പശ്ചാത്തലത്തിൽ ഇരുവശത്തെയും സർവീസ് റോഡുകളെ തമ്മിൽ ബന്ധിപ്പിച്ച് അണ്ടർപാസ് അനുവദിക്കണമെന്ന നാട്ടുക്കാരുടെ ദീർഘകാല ആവശ്യമാണ് ഇപ്പോൾ നടപ്പിലാകാൻ ഒരുങ്ങുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































