കോഴിക്കോട്: കോഴിക്കോട് വെള്ളിയൂരിൽ സ്കൂൾ വിദ്യാർത്ഥികൾ നടുറോഡിൽ ഏറ്റുമുട്ടി. കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയിലെ വെള്ളിയൂർ ജംഗ്ഷനിലാണ് യൂണിഫോമിലുള്ള വിദ്യാർത്ഥികൾ ഇന്നലെ നടുറോഡിൽ ഏറ്റുമുട്ടിയത്. റീൽസ് ചിത്രീകരിക്കുന്നതിലെ തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്.
വെള്ളിയൂർ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ തമ്മിലായിരുന്നു അടിയും തിരിച്ചടികളും. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനുള്ള റീൽസ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ആരും ചികിത്സ തേടുകയോ പരാതിയുമായി പൊലീസിനെ സമീപിക്കുകയോ ചെയ്തിട്ടില്ല. വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകളാണ് കുട്ടികളുടെ തമ്മിൽത്തല്ലുണ്ടാക്കിയത്. നേരത്തെയും ഇവിടെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടലുകളുണ്ടാവുകയും പൊലീസ് നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































