തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഫലം ആർക്ക് അനുകൂലമാകും? ഇരുമുന്നണികൾക്കും ഇന്ന് നിർണായകം

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഫലം ആർക്ക് അനുകൂലമാകും? ഇരുമുന്നണികൾക്കും ഇന്ന് നിർണായകം
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഫലം ആർക്ക് അനുകൂലമാകും? ഇരുമുന്നണികൾക്കും ഇന്ന് നിർണായകം
Share  
എഴുത്ത്

News desk

2026 Sep 29, 08:07 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ 10 മണിക്ക് ആരംഭിക്കും. തിരഞ്ഞെടുപ്പ് ഫലങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.sec.kerala.gov.in എന്ന ലിങ്കിലെ 'TREND' പോർട്ടലിലൂടെ തത്സമയം അറിയാൻ സാധിക്കും.


​ആകെ 126 സ്ഥാനാർഥികളാണ് 38 വാർഡുകളിലായി ജനവിധി തേടിയത്. ഉപതിരഞ്ഞെടുപ്പിൽ 58.82 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ജില്ലാടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന പോളിംഗ് കണ്ണൂരിലും കുറഞ്ഞ പോളിംഗ് കോട്ടയം ജില്ലയിലുമാണ് രേഖപ്പെടുത്തിയത്.


​കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെയും മട്ടന്നൂർ, ചിറ്റൂർ-തത്തമംഗലം, ചാലക്കുടി നഗരസഭകളിലെയും ഓരോ വാർഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാർഡുകളിലും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

​തദ്ദേശ ജനപ്രതിനിധികളായിരുന്നവർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന എട്ട് വാർഡുകൾ ഉൾപ്പെടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.


സംസ്ഥാനത്ത് യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്ന നിലയിൽ ഇവിടങ്ങളിലെ ഫലം ഇരുമുന്നണികൾക്കും ഏറെ നിർണായകമാണ്. നിലവിലെ സീറ്റുകൾ നിലനിർത്തി ഭരണവിരുദ്ധ വികാരമില്ലെന്ന് സ്ഥാപിക്കാൻ യു.ഡി.എഫിനും, കൂടുതൽ സീറ്റുകൾ പിടിച്ചെടുത്ത് കരുത്ത് തെളിയിക്കാൻ എൽ.ഡി.എഫിനും ഈ ഫലം നിർണായകമാണ്.


​സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് എന്ന നിലയിലാണ് ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുക. പ്രിയദർശിനി പദ്ധതി, ആശാപ്രവർത്തകർക്കുള്ള ഓണറേറിയം വർധനവ്, പ്രതിപക്ഷനേതാവിന്റെ വികസന കാഴ്ചപ്പാടുകൾ തുടങ്ങിയവ യു.ഡി.എഫ്. പ്രചാരണായുധമാക്കിയപ്പോൾ, മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ നേട്ടങ്ങളും ഇപ്പോഴത്തെ വൈദുതി തടസ്സങ്ങൾ അടക്കമുള്ള വിഷയം ഉയർത്തിക്കാട്ടിയുമാണ് ഇടതുപക്ഷം വോട്ടുതേടിയത്. എൻ.ഡി.എയും ശക്തമായ പോരാട്ടവുമായി മത്സരരംഗത്തുണ്ടായിരുന്നു. ​അധികാരത്തിലേറി മൂന്ന് മാസം പിന്നിടുമ്പോൾ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിടുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ, ജനവിധി വരുംദിനങ്ങളിലെ രാഷ്ട്രീയ ചിത്രത്തിന് വ്യക്തത നൽകും.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w