തിരുവമ്പാടി: വന്യജീവി ആക്രമണങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കണ്ടെത്തുന്നതിനായി കർഷകരും വിദഗ്ധരും ജനപ്രതിനിധികളും പങ്കെടുക്കുന്ന സംസ്ഥാനതല കോൺക്ലേവ് ഇന്ന് കോഴിക്കോട് തിരുവമ്പാടിയിൽ നടക്കും. വനം-കൃഷി വകുപ്പുകളുടെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരായ ഷിബു ബേബി ജോൺ, ടി. സിദ്ദിഖ്, എം.പി.മാരായ പ്രിയങ്ക ഗാന്ധി, ഷാഫി പറമ്പിൽ, എം.കെ. രാഘവൻ തുടങ്ങിയ ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും കർഷകരും കോൺക്ലേവിൽ പങ്കെടുക്കും.
വന്യജീവി ആക്രമണം തടയുന്നതിനും മനുഷ്യ-വന്യജീവി സംഘർഷ സാധ്യത കുറയ്ക്കുന്നതിനുമുള്ള വിവിധ ശാസ്ത്രീയ-സാങ്കേതിക പരിഹാരങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. കോൺക്ലേവിൽ ഉയർന്നുവരുന്ന മികച്ച ആശയങ്ങൾ പൈലറ്റ് അടിസ്ഥാനത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കാനാണ് തീരുമാനം. എ.ഐ. സാങ്കേതികവിദ്യയുടെ ഉപയോഗം, പുതിയ ഫെൻസിംഗ് രീതികൾ, വിള ഇൻഷുറൻസിൽ വരുത്തേണ്ട കാലോചിതമായ പരിഷ്കാരങ്ങൾ തുടങ്ങിയവയും പ്രധാന ചർച്ചാവിഷയങ്ങളാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































