പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ ബാർ ഹോട്ടലിന്റെ മുറ്റത്ത് പാർക്ക് ചെയ്ത കാറിനുള്ളിൽ അൻപത്തിയൊന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി സ്വദേശി റിനീഷ് കെ. ബഷീറാണ് മരിച്ചത്. വാഴക്കുളം എലഗൻസ് ബാറിന്റെ വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ബാറിലെത്തി മദ്യപിച്ചിരുന്ന ഇയാളെ, വൈകിട്ട് സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡ്രൈവിങ് സീറ്റിൽ അനക്കമില്ലാത്ത നിലയിൽ കണ്ടത്. പുറത്തുനിന്ന് വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































