കോഴിക്കോട്: ജനാധിപത്യത്തെ കൊന്നുകളഞ്ഞ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിലാണെന്ന് ഷാഫി പറമ്പിൽ എം.പി. ആരോപിച്ചു. അദ്ദേഹത്തിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഒരുനിമിഷംപോലും പദവിയിൽ തുടരാൻ അർഹതയില്ലെന്നും എം.പി. പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആദായനികുതി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയെ വധിച്ച ഗോഡ്‌സേ ഏറ്റവുംവലിയ രാജ്യദ്രോഹിയാണെങ്കിൽ അത്തരത്തിലുള്ള രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിലാണ് ഗ്യാനേഷ് കുമാറെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ജനാധിപത്യത്തെ വേരോടെ പിഴുതെറിഞ്ഞത് ഗ്യാനേഷാണെങ്കിൽ അത് ചെയ്യിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ്. മഹാരാഷ്ട്രയിലും ഹരിയാണയിലുമെല്ലാം കണ്ടതുപോലെ, 2029-ലെ തിരഞ്ഞെടുപ്പ് തോൽവി മുൻകൂട്ടിക്കണ്ടാണ് ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. രാഹുൽ ഗാന്ധി വോട്ട് ചോരിയെന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവർക്ക് ഇപ്പോൾ അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ജയന്ത് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. കെ.എം. അഭിജിത്ത് എം.എൽ.എ., നേതാക്കളായ പി.എം. നിയാസ്, എൻ. സുബ്രഹ്‌മണ്യൻ, കെ.സി. അബു, ദിനേശ് പെരുമണ്ണ, ചോലക്കൽ രാജേന്ദ്രൻ, പി.എം. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































